ന്യൂമാനെ വാഴ്ത്തി ചാള്‍സ് രാജകുമാരന്‍റെ ലേഖനം വത്തിക്കാന്‍ പത്രത്തില്‍

ന്യൂമാനെ വാഴ്ത്തി ചാള്‍സ് രാജകുമാരന്‍റെ ലേഖനം വത്തിക്കാന്‍ പത്രത്തില്‍

വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ട ജോണ്‍ ഹെന്‍റി ന്യൂമാനെ കുറിച്ച് ചാള്‍സ് രാജകുമാരന്‍ എഴുതിയ ലേഖനം വത്തിക്കാന്‍ പത്രത്തില്‍ പ്രസിദ്ധപ്പെടുത്തി. ന്യൂമാനെ കുറിച്ചുള്ള വത്തിക്കാന്‍ സിമ്പോസിയത്തില്‍ രാജകുമാരന്‍ പങ്കെടുക്കുകയും ചെയ്തു. വിശുദ്ധനായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ ബ്രിട്ടീഷ് സര്‍ക്കാരിനെ പ്രതിനിധീകരിച്ചു പങ്കെടുത്തത് ബ്രിട്ടന്‍റെ അടുത്ത രാജാവായ ചാള്‍സ് ആണ്. രാജാവാകുമ്പോള്‍ അദ്ദേഹം ആംഗ്ലിക്കന്‍ സഭയുടെ തലവനായും സ്ഥാനമേല്‍ക്കും. ആംഗ്ലിക്കന്‍ സഭയില്‍ പുരോഹിതനായിരിക്കെ കത്തോലിക്കാ വിശ്വാസം സ്വീകരിച്ച വ്യക്തിയാണ് ന്യൂമാന്‍. ചാള്‍സ് രാജകുമാരനോടൊപ്പം ആംഗ്ലിക്കന്‍ മെത്രാന്മാരും പുരോഹിതന്മാരും അടങ്ങുന്ന വലിയൊരു സംഘം ചടങ്ങില്‍ പങ്കെടുക്കാന്‍ വത്തിക്കാനില്‍ എത്തിയിരുന്നു.

കുറ്റാരോപണമില്ലാതെ വാദിക്കാനും അനാദരവില്ലാതെ വിയോജിക്കാനും കഴിഞ്ഞിരുന്ന വ്യക്തിയായിരുന്നു ന്യൂമാനെന്നു ചാള്‍സ് രാജകുമാരന്‍ ലേഖനത്തില്‍ എഴുതി. അഭിപ്രായവ്യത്യാസങ്ങളെ ക്രൈസ്തവര്‍ ഭയപ്പെടേണ്ടതില്ല. സാഹോദര്യത്തിന് അഭിപ്രായവ്യത്യാസങ്ങള്‍ ആവശ്യമാണ്. ത്രിത്വത്തെക്കുറിച്ചുള്ള ക്രൈസ്തവദൈവശാസ്ത്രത്തിന്‍റെ ഹൃദയത്തില്‍ തന്നെയുണ്ട് ഈ സങ്കല്‍പം. തന്‍റെ കവിതയില്‍ മാത്രമല്ല ജീവിതത്തിലും ഈ ദൈവശാസ്ത്രം ആവിഷ്കരിച്ചിട്ടുള്ളയാളാണ് ന്യൂമാന്‍. വ്യക്തിപരമായ മനസാക്ഷിയ്ക്ക് അദ്ദേഹം നല്‍കി ഊന്നലും ശ്രദ്ധേയമാണ് – ചാള്‍സ് രാജകുമാരന്‍ എഴുതി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org