ചതുപ്പുനിലത്തെ മാലിന്യനിക്ഷേപത്തിനെതിരെ ശ്രീലങ്കന്‍ കത്തോലിക്കാസഭ

ശ്രീലങ്കയിലെ ഏറ്റവും വലിയ ചതുപ്പു നിലത്ത് മാലിന്യനിക്ഷേപം നടത്തുന്നതിനെതിരെ ലങ്കന്‍ കത്തോലിക്കാസഭ ശക്തമായ രണ്ടു പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിച്ചു. സസ്യങ്ങളുടെയും പക്ഷികളുടെയും വലിയ വൈവിദ്ധ്യത്തിന് പിന്തുണ നല്‍കുന്ന നിലമാണിതെന്നു സഭ ചൂണ്ടിക്കാട്ടി. സ്വാഭാവിക വിത്തുല്‍പാദന കേന്ദ്രമായും പക്ഷികളുടെ അടയിരിക്കല്‍ കേന്ദ്രമായും പ്രവര്‍ത്തിക്കുന്ന ഈ ചതുപ്പ് മഴക്കാലത്ത് മറ്റു പ്രദേശങ്ങളില്‍ പ്രളയം ഒഴിവാക്കുന്നതിനും സഹായിക്കുന്നതായി സഭാധികാരികള്‍ ചൂണ്ടിക്കാട്ടി. ഇവിടത്തെ ജൈവവൈവിദ്ധ്യത്തിന്‍റെ പ്രാധാന്യം മനസ്സിലാക്കി 1996-ല്‍ സര്‍ക്കാര്‍ തന്നെ ഇതൊരു സംരക്ഷിത കേന്ദ്രമായി പ്രഖ്യാപിച്ചുവെങ്കിലും അതിന് അനുബന്ധമായുള്ള നടപടികള്‍ അധികാരികള്‍ സ്വീകരിക്കുന്നില്ലെന്ന് സഭാനേതൃത്വം കുറ്റപ്പെടുത്തി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org