ഒരു രാഷ്ട്രത്തെ നിര്‍വചിക്കുന്നതില്‍ സംസ്കാരത്തിനുള്ള പങ്ക് വളരെ പ്രധാനപ്പെട്ടതാണ് -കേരള ഹൈക്കോടതി ജഡ്ജി ദേവന്‍ രാമചന്ദ്രന്‍

ഒരു രാഷ്ട്രത്തെ നിര്‍വചിക്കുന്നതില്‍ സംസ്കാരത്തിനുള്ള പങ്ക് വളരെ പ്രധാനപ്പെട്ടതാണ്  -കേരള ഹൈക്കോടതി ജഡ്ജി ദേവന്‍ രാമചന്ദ്രന്‍

കൊച്ചി: ഒരു രാഷ്ട്രത്തെ നിര്‍വചിക്കുന്നതില്‍ സംസ്കാരത്തിനുള്ള പങ്ക് വളരെ പ്രധാനപ്പെട്ടതാണ് കേരള ഹൈക്കോടതി ജഡ്ജി ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് പിതാവിന്‍റെ സ്വര്‍ഗ്ഗപ്രാപ്തിയുടെ 150-ാം വാര്‍ഷികവും ആബേലച്ചന്‍റെ ജന്മശതാബ്ദിയും ചാവറ കള്‍ച്ചറല്‍ സെന്‍ററിന്‍റെ പുതിയ മന്ദിരത്തിന്‍റെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.എം.ഐ. പ്രിയോള്‍ ജനറാള്‍ റവ. ഡോ. പോള്‍ ആച്ചാണ്ടി അദ്ധ്യക്ഷനായിരുന്നു. എറണാകുളം അങ്കമാലി അതിരൂപത മെത്രാപോലീത്തന്‍ വികാരി മാര്‍ ആന്‍റണി കരിയില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. പത്മശ്രീ ഡോ. ജോസ് പെരിയപ്പുറം ആബേല്‍ അനുസ്മരണ പ്രഭാഷണം നടത്തി. എറണാകുളം സൗത്ത് ഭാഗത്തെ ക്യാമറ നിരീക്ഷണ പദ്ധതിയുടെ രൂപരേഖ മേയര്‍ സൗമിനി ജെയിന്‍ കൈമാറി. സംവിധായകനായ ലാല്‍ ജോസ്, നടന്‍ വിനായകന്‍, ഗായിക നഞ്ചമ്മ അട്ടപ്പാടി, ടി.ജെ. വിനോദ് എം.എല്‍.എ. സിസ്റ്റര്‍ ശുഭ മരിയ, പ്രിയ രാമചന്ദ്രന്‍ നായര്‍, മോനമ്മ കൊക്കാട്, കെ.വി.പി. കൃഷ്ണകുമാര്‍, ഫാ. സെബാസ്റ്റ്യന്‍ തെക്കേടത്ത്, ഫാ. റോബി കണ്ണന്‍ചിറ, എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org