ചിക്കാഗോ അതിരൂപതയ്ക്കു മൂന്നു സഹായമെത്രാന്മാര്‍ കൂടി

അമേരിക്കയിലെ ചിക്കാഗോ അതിരൂപതയുടെ സഹായമെത്രാന്മാരായി മൂന്നു പേരെ കൂടി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഫാ.റൊണാള്‍ഡ് ഹിക്ക്സ്, ഫാ. റോബര്‍ട്ട് ജികാ സീ, ഫാ. മാര്‍ക് ബാര്‍ടോസിക് എന്നിവരാണ് പുതിയ സഹായ മെത്രാന്മാര്‍. ഇപ്പോള്‍ ആറു സഹായ മെത്രാന്മാരാണ് അതിരൂപതയ്ക്കുള്ളത്. ഇതില്‍ രണ്ടു പേര്‍ വരും ദിവസങ്ങളില്‍ വിരമിക്കും. അതോടെ ആകെ സഹായമെത്രാന്മാരുടെ എണ്ണം എട്ടായി മാറും. കാര്‍ഡിനല്‍ ബ്ലേസ് ജെ കുപിച് ആണ് അതിരൂപതയുടെ ആര്‍ച്ചുബിഷപ്. ലോകത്തിലെ ഏറ്റവും വലിയ കത്തോലിക്കാ അതിരൂപതകളിലൊന്നാണ് ചിക്കാഗോ. വിശ്വാസികളുടെ എണ്ണം ഇരുപതു ലക്ഷത്തിലധികമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org