ഷിക്കാഗോ സീറോ-മലബാര്‍ കണ്‍വെന്‍ഷന്‍

അമേരിക്കയിലെ ഷിക്കാഗോ സീറോ-മലബാര്‍ രൂപതാ വിശ്വാസികളുടെ ഏഴാമത് ദേശീയ കണ്‍വെന്‍ഷന്‍ ആഗസ്റ്റ് ഒന്നു മുതല്‍ നാലുവരെ ഹൂസ്റ്റണില്‍ നടക്കും. ഹൂസ്റ്റണിലെ സെന്‍റ് ജോസഫ് ഫൊറോന ആതിഥ്യമരുളുന്ന കണ്‍വെന്‍ഷന്‍ ഹില്‍ട്ടണ്‍ അമേരിക്കാസ് നഗറിലാണ് സംഘടിപ്പിക്കുന്നത്.

വിവിധ സെമിനാറുകളും കലാ കായിക പരിപാടികളും കണ്‍വെന്‍ഷന്‍റെ ഭാഗമായി നടക്കും. സെമിനാറില്‍ സീറോ-മലബാര്‍ മേജര്‍ ആര്‍ച്ചു ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, ബിഷപ് മാര്‍ തോമസ് തറയില്‍, ഫാ. ഡാനിയല്‍ പൂവണ്ണത്തില്‍, ജസ്റ്റിസ് കുര്യന്‍ ജോസഫ് തുടങ്ങിയവര്‍ പ്രഭാഷണങ്ങള്‍ നടത്തും. വടക്കേ അമേരിക്കയിലെ നാല്പതോളം സീറോ-മലബാര്‍ ഇടവകകളിലും നാല്പത്തഞ്ചോളം മിഷനുകളിലും നിന്നായി അയ്യായിരത്തോളം പേര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. മാര്‍ത്തോമ്മാ മാര്‍ഗ്ഗം വിശുദ്ധിയിലേക്കുള്ള മാര്‍ഗ്ഗം, ഉണര്‍ന്നു പ്രശോഭിക്കുക എന്നീ ആപ്ത വാക്യങ്ങളാണ് കണ്‍വെന്‍ഷന്‍റെ മുഖ്യവിഷയം.

ഷിക്കാഗോ സീറോ-മലബാര്‍ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത് കണ്‍വെന്‍ഷന്‍റെ രക്ഷാധികാരിയാണ്. സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് ജനറല്‍ കണ്‍വീനറും ഫൊറോന വികാരി ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍ കണ്‍വീനറായും വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org