ഭാരതത്തില്‍ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമത്തില്‍ 500 ശതമാനത്തിന്‍റെ വര്‍ദ്ധന

കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഭാരതത്തില്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ 500 ശതമാനത്തിന്‍റെ വര്‍ദ്ധനയുള്ളതായി 'ചൈല്‍ഡ് റൈറ്റ്സ് ആന്‍റ് യു' (സിആര്‍വൈ) എന്ന ഏജന്‍സിയുടെ പഠനത്തില്‍ വ്യക്തമാക്കുന്നു. 2006 ല്‍ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ 18967 ആയിരുന്നുവെങ്കില്‍ 2016 ല്‍ അത് 106,958 ആയി വര്‍ദ്ധിച്ചിരിക്കുന്നു എന്നാണ് പഠനത്തിലൂടെ വെളിവാകുന്നത്. കുട്ടികളെ ദുരുപയോഗിക്കുന്നതിലും അവരോടുള്ള അതിക്രമങ്ങളിലും അമ്പതു ശതമാനത്തിലേറെ വര്‍ദ്ധന ഉണ്ടായിട്ടുള്ളത് അഞ്ചു സംസ്ഥാനങ്ങളിലാണ്. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡല്‍ഹി, പശ്ചിമ ബംഗാള്‍ എന്നിവയാണവ. അതിക്രമങ്ങളില്‍ 15 ശതമാനം വര്‍ദ്ധനയോടെ ഉത്തര്‍പ്രദേശ് മുന്നിട്ടു നില്‍ക്കുന്നു. 14 ശതമാനത്തോടെ മഹാരാഷ്ട്രയും 13 ശതമാനത്തോടെ മധ്യപ്രദേശുമാണ് തൊട്ടുപിന്നിലുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 36 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളെിലെയും കണക്കുകള്‍ നോക്കിയാല്‍ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമത്തില്‍ 50 ശതമാനത്തിലധികം നടന്നിട്ടുള്ളത് 11 സംസ്ഥാനങ്ങളിലാണ്. 25 സംസ്ഥാനങ്ങളില്‍ കുട്ടികള്‍ക്കെതിരായ പീഡനങ്ങളില്‍ മൂന്നിലൊന്നും നടന്നിട്ടുള്ള ലൈംഗികാതിക്രമങ്ങളാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org