കുട്ടികള്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷ

കൊച്ചി: സിവില്‍ സര്‍വീസ് പരീക്ഷ കുട്ടികളില്‍ പരിചയപ്പെടുത്തുക, സ്കൂള്‍ കാലംമുതലേ അവരെ തയ്യാറാക്കിയെടുക്കുക എന്ന ലക്ഷ്യവുമായി എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെയ്സ് സൊലൂഷന്‍സും കെ.സി.ബി.സി. വിദ്യാഭ്യാസ കമ്മീഷനും സംയുക്തമായി സംഘടിപ്പിക്കുന്ന മത്സര പരീക്ഷയാണ് Race2IAS. ഡോ. അലക്സാണ്ടര്‍ ജേക്കബ് ഐപിഎസ് (റിട്ടയര്‍ഡ്), ഡോ. ലിഡ ജേക്കബ് ഐഎഎസ് (റിട്ടയര്‍ഡ്), ഡോ. എഡ്വേര്‍ഡ് എടേഴത്ത്, ഡോ. രാംകുമാര്‍ ശ്രീധരന്‍നായര്‍, ഡോ. എം. സി. ദിലീപ് കുമാര്‍, ജിന്‍റ്റോ മാത്യു എന്നിവരുടെ മാര്‍ഗ ദര്‍ശനത്തില്‍ നടത്തപ്പെടുന്ന ഈ സിവില്‍ സര്‍വീസ് മാതൃകാ പരീക്ഷയില്‍ സ്റ്റേറ്റ്/ സിബിഎസ്ഇ/ ഐസിഎസ്ഇ സിലബസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. യുപിഎസ് സി പരീക്ഷയുടെ അതേ മാതൃകയില്‍, പ്രിലിംസ്, മെയിന്‍സ്, ഇന്‍റര്‍വ്യൂ എന്നീ മൂന്നു ഘട്ടങ്ങളാണ് ഈ പരീക്ഷയിലുള്ളത്.

രണ്ടു കാറ്റഗറിയായി നടക്കുന്ന പരീക്ഷയില്‍ ഏഴ് മുതല്‍ പ്ലസ് ടു ക്ലാസ്സില്‍വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ഐഎ എസ്, ഐപിഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന ഇന്‍റര്‍വ്യൂ പാനലാകും അവസാനവട്ട അഭിമുഖത്തിനു നേതൃത്വം നല്‍കുക.

വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, സ്കോളര്‍ഷിപ്പ്, വിനോദയാത്ര ഉള്‍പ്പെടെ പത്ത് ലക്ഷത്തോളം രൂപയുടെ സമ്മാനങ്ങളാണ് ലഭിക്കാന്‍ പോകുന്നത് പങ്കെടുക്കുവാന്‍ താല്പര്യമുള്ള വര്‍ www.race2ias.com എന്ന വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യുക. രജിസ്ട്രേഷന്‍ ഫീസ് 250 രൂപ കൂടുതല്‍ വിവരങ്ങള്‍ക്ക്: +91484 2102222, +91 8281661242, +91 9961444794.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org