ചിലിയിലെ രണ്ടു മുന്‍ മെത്രാന്മാരെ പുറത്താക്കി

ചിലിയിലെ രണ്ടു മുന്‍ മെത്രാന്മാരെ ഫ്രാന്‍സിസ് മാര്‍പാപ്പ പൗരോഹിത്യത്തില്‍നിന്ന് ഔദ്യോഗികമായി പുറത്താക്കി. അപ്പീലിന് അവസരമില്ലാത്ത നടപടിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇരുവരും രൂപതകളുടെ ഭരണാധികാരം നേരത്തെ ഒഴിഞ്ഞവരാണ്. ചിലിയന്‍ സഭയില്‍ ഉണ്ടായ ലൈംഗികാപവാദങ്ങളുടെ പശ്ചാത്തലത്തില്‍ മാര്‍പാപ്പ ഏതാനും മാസം മുമ്പ് ചിലിയിലെ മെത്രാന്മാരുടെ ഒരു യോഗം റോമില്‍ വിളിച്ചു ചേര്‍ത്തിരുന്നു. അതിനുശേഷം ഇതുവരെ 7 മെത്രാന്മാര്‍ രാജി വച്ചിട്ടുണ്ട്. ചിലിയന്‍ സഭയിലെ പ്രശ്നങ്ങളെ കുറിച്ചന്വേഷിക്കാന്‍ മാര്‍പാപ്പ മാള്‍ട്ടായിലെ ആര്‍ച്ചുബിഷപ് ചാള്‍സ് ജെ സിക്ലുണയെ നിയോഗിക്കുകയും അദ്ദേഹം 2300 പേജുകളുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org