ചൈന: രഹസ്യസഭയിലെ മെത്രാനെ വീണ്ടും തടവിലാക്കാന്‍ സാദ്ധ്യത

Published on

ചൈനയില്‍ പോലീസ് അറസ്റ്റ് ചെയ്തു തടവിലടച്ചിരുന്ന ബിഷപ് അഗസ്റ്റിനോ കുയ് തായിയെ മോചിപ്പിച്ചു. തന്‍റെ വയോധികയായ സഹോദരിക്കൊപ്പം അവധിദിനങ്ങള്‍ ചിലവിടാന്‍ മെത്രാന് അവസരമൊരുക്കുകയാണു പോലീസ് എന്നാണു കരുതുന്നത്. ചൈനീസ് പുതുവര്‍ഷാഘോഷങ്ങള്‍ കഴിഞ്ഞാലുടനെ പോലീസ് ഇദ്ദേഹത്തെ വീണ്ടും തടവിലാക്കുമെന്നു സൂചനയുണ്ട്. ജനുവരി 24-ന് ചൈനയിലെ പുതുവര്‍ഷാഘോഷങ്ങള്‍ തുടങ്ങും. വത്തിക്കാനോടു വിധേയത്വം പുലര്‍ത്തുന്ന ബിഷപ് തായി കഴിഞ്ഞ 13 വര്‍ഷമായി പോലീസിന്‍റെ നിരീക്ഷണത്തിലും നിയന്ത്രണത്തിലും കഴിഞ്ഞു വരികയാണ്. ഇക്കാലത്ത് അദ്ദേഹത്തെ പോലീസ് പല സ്ഥലങ്ങളിലായി തടങ്കലില്‍ വച്ചിട്ടുണ്ട്. അവധിക്കാലത്തു സഹോദരിയോടൊപ്പം കുറച്ചു ദിവസങ്ങള്‍ കഴിയാന്‍ അനുവദിക്കുക മാത്രമാണ് ഇക്കാലത്തെല്ലാം ഉണ്ടായിട്ടുള്ളത്. ഇപ്രാവശ്യവും ആ പതിവ് ആവര്‍ത്തിക്കുകയാണ്. കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഏകാന്തതടവില്‍ കഴിഞ്ഞു വരികയായിരുന്നു അദ്ദേഹം. വത്തിക്കാന്‍ അംഗീകരിച്ചിട്ടുള്ള ബിഷപ്പായ ഇദ്ദേഹത്തെ സര്‍ക്കാരിന്‍റെ മതകാര്യവകുപ്പ് മെത്രാനായി അംഗീകരിച്ചിട്ടില്ല.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org