തടവും പീഢനങ്ങളും നേരിട്ട ചൈനീസ് മെത്രാന്‍മാര്‍ നിര്യാതരായി

തടവും പീഢനങ്ങളും നേരിട്ട ചൈനീസ് മെത്രാന്‍മാര്‍ നിര്യാതരായി

ക്രൈസ്തവ വിശ്വാസത്തിന്‍റെ പേരില്‍ നിര്‍ബന്ധിത തൊഴില്‍ ഉള്‍പ്പെടെയുള്ള കഠിനശിക്ഷകള്‍ അനുഭവിച്ച മൂന്നു മെത്രാന്മാര്‍ കഴിഞ്ഞ മാസങ്ങളില്‍ ചൈനയില്‍ നിര്യാതരായി. കത്തോലിക്കാ വിശ്വാസികളെ ഒരു മരിയന്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ കൊണ്ടുപോയതിനു എണ്‍പതുകളില്‍ പത്തു വര്‍ഷം തടവില്‍ കിടന്ന ബിഷപ് ജോസഫ് ഷുബായു (98) ആണ് ഇവരിലൊരാള്‍. കോറോണ ബാധിച്ചു രോഗമുക്തി നേടിയ ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ നിര്യാണം. ബിഷപ് ആന്‍ഡ്രൂ ജിന്‍ ദാന്യുവാന്‍, ബിഷപ് ജോസഫ് മാ ഷോഗ്മു എന്നിവരാണു മറ്റു രണ്ടു പേര്‍. ഇവരും മൂന്നു പേരും ചൈനീസ് ഭരണകൂടത്തിന്‍റെ മര്‍ദ്ദനങ്ങള്‍ക്കു വിധേയരായിട്ടുള്ളവരാണ്. ബിഷപ് ഷോംഗ്മു ചൈനയിലെ മംഗോളിയന്‍ കത്തോലിക്കരുടെ അജപാലനചുമതലയാണ് രഹസ്യമായി നിര്‍വഹിച്ചിരുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org