Latest News
|^| Home -> International -> രണ്ടു ചൈനീസ് മെത്രാന്മാരോടു സ്ഥാനമൊഴിയാന്‍ വത്തിക്കാന്‍ ആവശ്യപ്പെട്ടെന്നു വാര്‍ത്ത

രണ്ടു ചൈനീസ് മെത്രാന്മാരോടു സ്ഥാനമൊഴിയാന്‍ വത്തിക്കാന്‍ ആവശ്യപ്പെട്ടെന്നു വാര്‍ത്ത

Sathyadeepam

ചൈനയില്‍ രണ്ടു മെത്രാന്മാരോടു സ്ഥാനമൊഴിയാന്‍ വത്തിക്കാന്‍ ആവശ്യപ്പെട്ടെന്നു റിപ്പോര്‍ട്ട്. ചൈനീസ് സര്‍ക്കാര്‍ നിയമിച്ച മെത്രാന്മാര്‍ക്കു സ്ഥാനം നല്‍കുന്നതിനു വേണ്ടിയാണ് ഇത്. ചൈനീസ് സര്‍ക്കാരുമായുള്ള സന്ധിസംഭാഷണങ്ങള്‍ തുടരുന്നതിന്‍റെ ഭാഗമാണ് ഈ നിര്‍ദേശമെന്നു കരുതപ്പെടുന്നു. ചൈനീസ് സര്‍ക്കാരുമായി സംഭാഷണത്തിലാണ് ഒരു വത്തിക്കാന്‍ പ്രതിനിധി സംഘം. വത്തിക്കാന്‍റെ അനുമതി കൂടാതെ മെത്രാഭിഷേകം സ്വീകരിച്ചതിന്‍റെ പേരില്‍ 2011-ല്‍ സഭയില്‍ നിന്ന് അച്ചടക്കനടപടി സ്വീകരിച്ച ബിഷപ് ഹുവാംഗ് ബിന്‍സാംഗിനു വേണ്ടിയാണ് ഇപ്പോള്‍ ഒരു മെത്രാനെ വത്തിക്കാന്‍ ഒഴിവാക്കുന്നത്. വത്തിക്കാന്‍ മാധ്യമകാര്യാലയം മുന്‍ തലവന്‍ ആര്‍ച്ചുബിഷപ് ക്ലൗദിയോ മരിയ സെല്ലിയാണ് ഇപ്പോള്‍ ബീജിംഗില്‍ വത്തിക്കാന്‍ പ്രതിനിധിസംഘവുമായി എത്തിയിട്ടുള്ളത്.

വത്തിക്കാന്‍റെ തീരുമാനം കത്തോലിക്കരിലും വൈദികരിലും എതിര്‍പ്പുണ്ടാക്കിയിട്ടുണ്ട്. വത്തിക്കാനു കീഴ്പ്പെട്ടു നിന്നതിന്‍റെ പേരില്‍ ഭരണകൂടത്തിന്‍റെ എതിര്‍പ്പു നേരിട്ടവരാണ് ഇവര്‍. എന്നാല്‍, ഇതിന്‍റെ പേരില്‍ വത്തിക്കാനെ ധിക്കരിക്കാന്‍ തങ്ങളില്ലെന്നും ഇവര്‍ സൂചിപ്പിക്കുന്നു.

Leave a Comment

*
*