ചിറങ്ങര സെന്‍റ് അല്‍ഫോന്‍സാ പള്ളി കൂദാശ ചെയ്തു

ചിറങ്ങര സെന്‍റ് അല്‍ഫോന്‍സാ പള്ളി കൂദാശ ചെയ്തു

ചിറങ്ങര: എറണാകുളം- അങ്കമാലി അതിരൂപതയില്‍ പുതുതായി നിര്‍മ്മിച്ച ചിറങ്ങര മുടപ്പുഴ സെന്‍റ് അല്‍ഫോന്‍സാ പള്ളിയുടെ കൂദാശാ കര്‍മ്മം ആര്‍ച്ചുബിഷപ് ആന്‍റണി കരിയില്‍ നിര്‍വഹിച്ചു. തിരുമുടിക്കുന്ന് ലിറ്റില്‍ ഫ്ളവര്‍ ഇടവകയിലെ, ചിറങ്ങര, മുടപ്പുഴ, പൊങ്ങം ഭാഗങ്ങളിലെ 5 കുടുംബയൂണിറ്റുകളിലെ ഇരുനൂറോളം കുടുംബങ്ങള്‍ക്കു വേണ്ടിയാണു പുതിയ പള്ളി നിര്‍മിച്ചിരിക്കുന്നത്. ഫാ. വിന്‍സെന്‍റ് പെരേപ്പാടന്‍ എസ് ജെ സൗജന്യമായി നല്‍കിയ സ്ഥലം സ്വീകരിച്ച്, മുന്‍ വികാരി ഫാ. ജോണ്‍ തോട്ടുപുറത്തിന്‍റെ നേതൃത്വത്തില്‍ പുതിയ ഇടവക രൂപീകരണത്തിനു തുടക്കമിട്ടു. ഇടവകയിലെ മുതിര്‍ന്ന വൈദികനായിരുന്ന പരേതനായ ഫാ.ജോസ് പള്ളിപ്പാടന്‍ കാല്‍നാട്ടു കര്‍മ്മം നിര്‍വഹിച്ചു. 2017 ല്‍ പുതിയ പള്ളിയുടെ ശിലാസ്ഥാപനം ബിഷപ് ജോസ് പുത്തന്‍വീട്ടില്‍ നിര്‍വഹിച്ചു. വികാരി ഫാ. പോള്‍ ചുള്ളി, ജനറല്‍ കണ്‍വീനര്‍ ജോയ് പെരേപ്പാടന്‍, ഫിനാന്‍സ് കണ്‍വീനര്‍ ജോസ് വെണ്ണൂക്കാരന്‍ തുടങ്ങിയവര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി.

കൂദാശാകര്‍മ്മത്തിനു ശേഷം ആര്‍ച്ചുബിഷപ് കരിയിലിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലിയര്‍പ്പിച്ചു. ഫാ. ജെയിംസ് പെരേപ്പാടന്‍, ഫാ. തോമസ് പെരേപ്പാടന്‍, ഫാ. സജി പാറേക്കാട്ടില്‍, ഫാ. മാത്യു വാരിയ്ക്കാട്ടുപാടം, ഫാ. ജോസ് പെരേപ്പാടന്‍ എന്നിവര്‍ സഹകാര്‍മ്മികരായി. തുടര്‍ന്നു നടന്ന സമ്മേളനം ആര്‍ച്ച്ബിഷപ് ഉദ്ഘാടനം ചെയ്തു. ഫാ. പോള്‍ ചുള്ളി അദ്ധ്യക്ഷത വഹിച്ചു. അതിരൂപതാ വികാരി ജനറല്‍ ഫാ. ജോസ് പുതിയേടത്ത്, ഫാ. ജോണ്‍ തോട്ടുപുറം, ഫാ. ജെയിംസ് പെരേപ്പാടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജോയ് പെരേപ്പാടന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ജോസ് വെണ്ണൂക്കാരന്‍ നന്ദി പറയുകയും ചെയ്തു. ഫാ. ജിന്‍റോ പടയാട്ടില്‍, ഫാ. മാത്യു ഇഞ്ചക്കാട്ടുമണ്ണില്‍ തുടങ്ങിയവരും കമ്മിറ്റി അംഗങ്ങളും പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org