കൊളോസിയത്തിന്‍റെ മാതൃകയില്‍ പുല്ക്കൂട്

കൊളോസിയത്തിന്‍റെ മാതൃകയില്‍ പുല്ക്കൂട്

കോയമ്പത്തൂര്‍: മരുതമലൈ സിഎംഐ പ്രൊവിന്‍ഷ്യാള്‍ ഹൗസില്‍ താമസിച്ചു വൈദികപഠനം നടത്തിക്കൊണ്ടിരിക്കുന്ന വൈദികവിദ്യാര്‍ത്ഥികള്‍ റോമിലെ കൊളോസിയത്തിന്‍റെ മാതൃകയില്‍ ഒരുക്കിയിരിക്കുന്ന പുല്ക്കൂട് ശ്രദ്ധേയമായി. റോമില്‍ ആദ്യനൂറ്റാണ്ടുകളില്‍ മതപീഡനത്തിനു വേദിയായ കൊളോസിയം പശ്ചാത്തലമായി തിരഞ്ഞെടുത്തിരിക്കുന്നത് ഇന്നത്തെ പീഡിപ്പിക്കപ്പെടുന്ന മനുഷ്യകുലത്തെ പ്രതിനിധാനം ചെയ്യുന്നതിനാണ്. യേശു സഹിക്കുന്നവര്‍ക്കുവേണ്ടി പിറന്ന രക്ഷകന്‍ എന്ന ആശയം മുന്‍നിര്‍ത്തി കൊളോസിയത്തില്‍ തിരുപ്പിറവി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. 8 x 8 അടിയില്‍ തെര്‍മോക്കോളില്‍ രൂപകല്പന ചെയ്തിരിക്കുന്ന പുല്‍ക്കൂട് ക്രിസ്തുമസ് ക്രിബ് വൈദിക വിദ്യാര്‍ത്ഥികളായ ഷെറിന്‍, ജോബി, ബിബിന്‍ എന്നിവരാണു നിര്‍മ്മിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org