ചൂഷണവിവാദം: ദേശീയമെത്രാന്‍ സംഘം അദ്ധ്യക്ഷന്മാരുടെ യോഗം മാര്‍പാപ്പ വിളിച്ചു

കുട്ടികളുടെ ലൈംഗികചൂഷണ പ്രശ്നത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ലോകത്തിലെ എല്ലാ കത്തോലിക്കാ മെത്രാന്‍ സംഘങ്ങളുടേയും പ്രസിഡന്‍റുമാരുടെ ഒരു യോഗം ഫ്രാന്‍സിസ് മാര്‍പാപ്പ വിളിച്ചു ചേര്‍ക്കുന്നു. കാര്‍ഡിനല്‍മാരുടെ ഉപദേശകസമിതിയുടെ അഭിപ്രായമനുസരിച്ചാണ് ഈ യോഗം വിളിച്ചിരിക്കുന്നതെന്ന് സമിതിയുടെ പ്രസ്താവനയില്‍ പറയുന്നു. 2019 ഫെബ്രുവരി 21 മു തല്‍ 24 വരെ വത്തിക്കാനിലായിരിക്കും യോഗം.

പ്രായപൂര്‍ത്തിയാകാത്തവരേയും ബലഹീനരായ മുതിര്‍ന്നവരേയും ചൂഷണം ചെയ്യുന്നതു തടയുന്നതിനെ കുറിച്ചായിരിക്കും യോഗത്തില്‍ ചര്‍ച്ച ചെയ്യുകയെന്നു വത്തിക്കാന്‍ വക്താവ് പലോമ ഗാര്‍സിയ അറിയിച്ചു. ആഗോള കത്തോലിക്കാസഭയില്‍ ആകെ 114 ദേശീയ മെത്രാന്‍ സംഘങ്ങളാണുള്ളത്. പൗരസ്ത്യ കത്തോലിക്കാസഭകളുടെ 21 സിനഡുകളും ഉണ്ട്. ഇവയുടെയെല്ലാം അദ്ധ്യക്ഷന്മാര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org