ക്രൈസ്തവ സഹകരണത്തിനുള്ള താത്പര്യം വര്‍ദ്ധിച്ചിട്ടുണ്ട് -മാര്‍പാപ്പ

ക്രൈസ്തവ സഹകരണത്തിനുള്ള താത്പര്യം വര്‍ദ്ധിച്ചിട്ടുണ്ട് -മാര്‍പാപ്പ

ക്രൈസ്തവര്‍ തമ്മിലുള്ള സഹകരണത്തിനു താത്പര്യം വര്‍ദ്ധിച്ചിരിക്കുന്നതായി കാണാമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. നിരവധി സംയുക്ത പ്രാര്‍ത്ഥനകളും സഭൈക്യസമ്മേളനങ്ങളും നടക്കുന്നത് അതിനു തെളിവാണ്. ഇതു പ്രധാനവുമാണ്. നവീകരണത്തിന്‍റെ അഞ്ഞൂറാം വാര്‍ഷികം കത്തോലിക്കരും ലൂഥറന്‍ സഭയും സംയുക്തമായി ആഘോഷിച്ചതിനു മാര്‍പാപ്പ നന്ദി പറഞ്ഞു. ജര്‍മ്മനിയില്‍ നിന്നുള്ള ഇവാഞ്ചലിക്കല്‍ ലൂഥറന്‍ സഭയുടെ നേതാക്കളോടു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. ഇത്തരം സംഭാഷണ പരിപാടികള്‍ തുടരണമെന്നും ചലനമറ്റിരുന്നാല്‍ ഒരു സഭൈക്യപരിപാടിയും മുന്നോട്ടു പോകില്ലെന്നും മാര്‍പാപ്പ വ്യക്തമാക്കി. പ്രാര്‍ത്ഥനയില്‍ നിന്നാണ് സഭൈക്യപരിപാടികള്‍ തുടങ്ങേണ്ടത്. മര്‍ദ്ദിതരിലേയ്ക്കും സഹായമര്‍ഹിക്കുന്നവരിലേയ്ക്കും എത്തിച്ചേരുക എന്നതും ഒരു സഭൈക്യപരിപാടിയായി മാറണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org