ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങള്‍ നിയന്ത്രിക്കണം

ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങള്‍ നിയന്ത്രിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആന്ധ്രയിലെയും തെലുങ്കാനയിലെയും സഭാ നേതാക്കള്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനോട് അഭ്യര്‍ത്ഥിച്ചു. വര്‍ഗീയതക്കെതിരായ നിയമവും ന്യൂനപക്ഷ പീഡനങ്ങള്‍ക്കെതിരായ നിയമവും പ്രാബല്യത്തിലാക്കണമെന്നും മുഖ്യമന്ത്രിക്കു നല്‍കരിയ നിവേദനത്തില്‍ സഭാ നേതാക്കള്‍ വ്യക്തമാക്കി. ഫെഡറേഷന്‍ ഓഫ് തെലുഗു ചര്‍ച്ചസിന്‍റെ (എഫ്ടിസി)യുടെ ആഭിമുഖ്യത്തിലാണ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു നിവേദനം നല്‍കിയത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ സഭാനേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു.

സംസ്ഥാനത്തെ 25 ശതമാനത്തിലധികം ഉപവി പ്രവര്‍ത്തനങ്ങളില്‍ ക്രൈസ്തവസഭകള്‍ സജീവമാണെന്ന് സഭാ നേതാക്കള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. ക്രൈസ്തവര്‍ നേരിടുന്ന അടിയന്തിര പ്രശ്നങ്ങള്‍ക്കു പരിഹാരം കാണണമെന്നും അതിലൂടെ കൂടുതല്‍ ഫലപ്രദമായി സമൂഹത്തെ സേവിക്കാന്‍ ക്രൈസ്തവര്‍ക്ക് കഴിയുമെന്നും നേതാക്കള്‍ സൂചിപ്പിച്ചു. ദളിത് ക്രൈസ്തവര്‍ക്കും മുസ്ലിങ്ങള്‍ക്കും സംവര ണാനൂകൂല്യത്തിന് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ദളിതര്‍ക്ക് വീടും സ്ഥലവും നല്‍കുന്ന കാര്യത്തില്‍ പരിഗണനകള്‍ ഉണ്ടാകണമെന്നും നിവേദനത്തില്‍ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org