ക്രിസ്ത്യന്‍ പള്ളിക്കെതിരെ അക്രമം: യഹൂദതീവ്രവാദിക്കു തടവുശിക്ഷ

ക്രിസ്ത്യന്‍ പള്ളിക്കെതിരെ അക്രമം: യഹൂദതീവ്രവാദിക്കു തടവുശിക്ഷ

വിശുദ്ധനാട്ടില്‍ യേശു അഞ്ചപ്പവും മീനും വര്‍ദ്ധിപ്പിച്ച സ്ഥലത്തു നിര്‍മ്മിച്ചിരിക്കുന്ന ദേവാലയത്തിനു തീയിട്ട കുറ്റകൃത്യത്തിന് യിനോണ്‍ റുവേനിയെ 4 വര്‍ഷത്തെ തടവുശിക്ഷയ്ക്കും 50,000 ഷെക്കല്‍ പിഴയൊടുക്കുന്നതിനും വിധിച്ചു. റുവേനി ഒരു യഹൂദതീവ്രവാദിയെന്നാണ് കുറ്റപത്രം തന്നെ വിശേഷിപ്പിക്കുന്നത്. റുവേനിക്ക് തീവ്രവാദ കാഴ്ചപ്പാടുകളുണ്ടെന്നും ക്രൈസ്തവരെ അയാള്‍ വിഗ്രഹാരാധകരായി കാണുന്നുവെന്നും അവരെ നശിപ്പിക്കുന്നതു പുണ്യമായി കരുതുന്നുവെന്നും കുറ്റപത്രം വി ശദീകരിക്കുന്നു.

ജറുസലേമിനു 120 മൈല്‍ അകലെയുള്ള ദേവാലയത്തില്‍ 2015-ലാണ് റുവേനി അക്രമം നടത്തിയത്. ഒരു ബെനഡിക്ടൈന്‍ ആശ്രമത്തോടു ചേര്‍ന്നുള്ള ഈ ദേവാലയത്തിനു തീയിട്ടതിനെ തുടര്‍ന്ന് ഒരു സന്ന്യാസിക്കും ജീവനക്കാരനും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പത്തു ലക്ഷത്തോളം ഡോളര്‍ നഷ്ടം പള്ളിക്കുണ്ടായി. അറ്റകുറ്റപ്പണികള്‍ക്കായി 4 ലക്ഷം ഡോളര്‍ ഇസ്രായേല്‍ സര്‍ക്കാര്‍ നല്‍കി ഇരുപതാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതാണ് ഈ പള്ളി. ഇവിടെ ആദ്യമായി ദേവാലയം നിര്‍മ്മിക്കപ്പെട്ടത് നാലാം നൂറ്റാണ്ടിലാണെന്നു കരുതപ്പെടുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org