സിറിയയില്‍ ക്രിസ്ത്യന്‍ ജനസംഖ്യ കുത്തനെ കുറഞ്ഞു

ഇസ്ലാമിക ഭീകരവാദികളുടെ അക്രമം തുടര്‍ച്ചയായി അരങ്ങേറിയ സിറിയയില്‍ ക്രൈസ്തവരുടെ ജനസംഖ്യ കുത്തനെ കുറഞ്ഞു. യുദ്ധത്തിനു മുമ്പ് 1.8 ലക്ഷമായിരുന്നു സിറിയയിലെ ക്രൈസ്തവരെങ്കില്‍ ഇപ്പോഴത് 32,000 മാത്രമാണ്. സിറിയന്‍ നഗരമായ ആലെപ്പോയിലെ മാരൊണൈറ്റ് ആര്‍ച്ചുബിഷപ് ജോസഫ് ടോബ് ജിയുടെ കീഴില്‍ ഇപ്പോഴുള്ളത് 400 കുടുംബങ്ങള്‍ മാത്രമാണ്. കുടിയേറ്റമാണ് ഇപ്പോള്‍ സിറിയന്‍ സഭ സഹിച്ചുകൊണ്ടിരിക്കുന്ന രക്തം കിനിയുന്ന മുറിവെന്ന് ആര്‍ച്ചുബിഷപ് ടോബ്ജി പറഞ്ഞു. സഭയ്ക്കു ഗുണകരമാകേണ്ട ഒരുപാടു മനുഷ്യവിഭവശേഷി ഇതിനകം നഷ്ടമായതായി ആര്‍ച്ചുബിഷപ് ചൂണ്ടിക്കാട്ടി. ഇന്ന് ക്രൈസ്തവസമൂഹത്തിലെ ജനസംഖ്യയില്‍ 60 ശതമാനവും വൃദ്ധരാണ്. വയോധികരെ പിന്തുണയ്ക്കുന്നതിനുള്ള സംവിധാനങ്ങള്‍ വേണ്ടത്ര ഇല്ലതാനും. യുവജനങ്ങള്‍ പാശ്ചാത്യലോകത്തെ സ്വര്‍ഗമായി കരുതുന്നു. പക്ഷേ അവിടെ എത്തിക്കഴിയുമ്പോള്‍ യാഥാര്‍ത്ഥ്യം പ്രതീക്ഷയില്‍ നിന്നകലെയാണെന്നു തിരിച്ചറിയുന്നു. അവിടെയും നിരാശ ബാധിക്കുന്നു. ഇതു വലിയ ദുരന്തമാണ് – ആര്‍ച്ചുബിഷപ് പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org