ക്രൈസ്തവ എഴുത്തുപുര മെഗാ ബൈബിള്‍ ക്വിസ് – ഓഡിയോ ബൈബിള്‍ കോണ്ടെസ്‌റ് ABC 1.0 – നവംബര്‍ മാസത്തില്‍

ക്രൈസ്തവ എഴുത്തുപുര മെഗാ ബൈബിള്‍ ക്വിസ് – ഓഡിയോ ബൈബിള്‍ കോണ്ടെസ്‌റ് ABC 1.0 – നവംബര്‍ മാസത്തില്‍

തിരുവല്ല : മലയാളത്തിലെ മുന്‍നിര ക്രൈസ്തവ മാധ്യമമായ ക്രൈസ്തവ എഴുത്തുപുര, ദൈവവചനം എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന Faith Comes By Hearing എന്ന ആഗോള മിഷ്യന്‍ പ്രസ്ഥാനത്തോട് ചേര്‍ന്ന് ഒരുക്കുന്ന ഓണ്‍ലൈന്‍ ഓഡിയോ ബൈബിള്‍ കോണ്ടെസ്റ്റ് ABC 1.0 (Audio Bible Contest 1.0) നവംബര്‍ മാസത്തില്‍ നടത്തപ്പെടുന്നു. ഇന്ത്യയിലുള്ള മലയാളികളായ ക്രിസ്തീയവിശ്വാസികള്‍ക്ക് ഈ മത്സരത്തില്‍ പങ്കെടുക്കാം. ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമില്‍ നടത്തപ്പെടുന്ന ഈ ബൈബിള്‍ ക്വിസിനു രജിസ്റ്റര്‍ ചെയ്യുവാനും കൂടുതല്‍ വിവരങ്ങള്‍ക്കും https://www.kraisthavaezhuthupura.com/ABC എന്ന വെബ് പേജ് സന്ദര്‍ശിക്കുക.

മത്തായിയുടെ സുവിശേഷം, റോമര്‍, എബ്രായര്‍ എന്നീ 3 പുസ്തകങ്ങളില്‍ നിന്നുള്ള ടെക്സ്റ്റ്, ഓഡിയോ, വീഡിയോ ഫോര്‍മാറ്റില്‍ ഉള്ള ചോദ്യങ്ങള്‍ ആണ് ഈ കോണ്ടെസ്റ്റില്‍ ഉണ്ടാവുക. 1 ലക്ഷം രൂപയില്‍ പരം മൂല്യമുള്ള സമ്മാനങ്ങളാണ് പങ്കെടുക്കുന്നവരെ കാത്തിരിക്കുന്നത്. മൂന്ന് ഘട്ടങ്ങളായി നടക്കുന്ന ഈ ക്വിസ്, കേഫാ ടി.വി യൂട്യൂബ് ചാനല്‍, ക്രൈസ്തവ എഴുത്തുപുര ഫേസ്ബുക് പേജ് എന്നിവയില്‍ ലൈവായി സംപ്രേക്ഷണം ചെയ്യും. ഈ പ്രോഗ്രാം സോഷ്യല്‍ മീഡിയയില്‍ കാണുന്ന പ്രേക്ഷകര്‍ക്കായി എല്ലാ റൗണ്ടിലും ചോദ്യങ്ങളും, അവര്‍ക്കുള്ള സമ്മാനങ്ങളും ഈ പരിപാടിയുടെ മറ്റൊരു സവിശേഷതയാണ്. Bible.is, HUM എന്നീ ആപ്പുകള്‍ കണ്ടന്റ് പാര്‍ട്ണര്‍/സ്‌പോണ്‍സര്‍മാരായി പ്രവര്‍ത്തിക്കുന്നു.

റെജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 1 നു ആരംഭിച്ചു. നിബന്ധനകള്‍ക്കനുസൃതമായി ആദ്യം ചെയ്യുന്ന 500 പേര്‍ക്കായിരിക്കും പ്രിലിമിനറി റൗണ്ടില്‍ പ്രവേശനം. തുടര്‍ന്ന് സെമി-ഫൈനല്‍, ഫൈനല്‍ റൗണ്ടുകളും ഉണ്ടാവും. ഫൈനല്‍ റൗണ്ടില്‍ എത്തുന്ന എല്ലാവര്‍ക്കും പ്രത്യേക സമ്മാനങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. റെജിസ്‌ട്രേഷന്‍ അവസാന തിയതി ഒക്ടോബര്‍ 31.

ബൈബിള്‍ കോണ്ടെസ്റ്റിനെ കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ വരും ദിവസങ്ങളില്‍ ക്രൈസ്തവ എഴുത്തുപുരയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കൂടി പ്രസിദ്ധീകരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. പ്രോഗ്രാം തീയതികള്‍, മറ്റു അറിയിപ്പുകള്‍ എന്നിവ ലഭിക്കാന്‍ ഫേസ്ബുക് പേജ് ലൈക് ചെയ്യുക. ബൈബിള്‍ കോണ്ടെസ്റ്റില്‍ പങ്കെടുക്കുന്നതിനുള്ള നിബന്ധനകള്‍, ഓണ്‍ലൈന്‍ റെജിസ്‌ട്രേഷന്‍ ഫോം, പഠന ഭാഗങ്ങളുടെ ഓഡിയോ/വീഡിയോ, കൂടുതല്‍ വിവരങ്ങള്‍ എന്നിവ വെബ്സൈറ്റില്‍ ലഭ്യമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org