കോവിഡ് പകര്‍ച്ചവ്യാധിയോടു ക്രൈസ്തവര്‍ മതൈക്യത്തോടെ പ്രതികരിക്കണം: വത്തിക്കാന്‍-ഡബ്ല്യുസിസി സംയുക്തരേഖ

കോവിഡ് പകര്‍ച്ചവ്യാധിയോടു ക്രൈസ്തവര്‍ മതൈക്യത്തോടെ പ്രതികരിക്കണം: വത്തിക്കാന്‍-ഡബ്ല്യുസിസി സംയുക്തരേഖ
Published on

കോവിഡ് പകര്‍ച്ചവ്യാധിയോടു ക്രൈ സ്തവര്‍ മതാന്തരമായ ഐക്യബോധത്തോടെ പ്രതികരിക്കണമെന്നു വത്തിക്കാന്‍ മതാന്തരസംഭാഷണ കാര്യാലയ വും സഭകളുടെ ലോക കൗണ്‍സിലും (ഡബ്ല്യുസിസി) സംയുക്തമായി പുറപ്പെടുവി ച്ച രേഖ നിര്‍ദേശിക്കുന്നു. നാം ജീവിക്കുന്ന ലോകത്തിന്റെ മുറിവുകളും ബലഹീനതകളും കോവിഡ് വെളിപ്പെടുത്തിയെന്നു രേഖ അവതരിപ്പിച്ചുകൊണ്ട് വത്തിക്കാന്‍ കാര്യാലയത്തിന്റെ അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ മിഗുവേല്‍ ഗ്വിക്‌സോട്ട് ചൂണ്ടിക്കാട്ടി. കോവിഡ് മാത്രമല്ല മറ്റു മുറിവുകളും ഏറ്റിരിക്കുന്ന ഈ ലോകത്തെ സേവിക്കാന്‍ മതഭേദങ്ങള്‍ നോക്കാതെ എല്ലാവരെയും സഹകരിപ്പിച്ചുകൊണ്ട് എ ല്ലാ സഭകളിലെയും ക്രൈസ്തവര്‍ മുന്നിട്ടിറങ്ങണം – കാര്‍ഡിനല്‍ ആവശ്യപ്പെട്ടു.
വൈജാത്യങ്ങളെ ദൈവദാനമായി കൊണ്ടാടുന്ന ഉള്‍ക്കൊള്ളലിന്റെ ഒരു സംസ്‌കാരം ക്രൈസ്തവര്‍ വളര്‍ത്തണമെ ന്നു രേഖ ആവശ്യപ്പെടുന്നു. പരസ്പരം സ്‌നേഹിക്കുകയെന്ന ക്രിസ്തുവിന്റെ കല്‍പനയ്ക്കനുസരിച്ചു ജീവിക്കുന്നതിനു ള്ള ഒരു മാര്‍ഗമാണ് ക്രൈസ്തവരെ സംബന്ധിച്ച് മതാന്തര ഐക്യം. നാം സഹായിക്കുന്നവരോടും നമുക്കൊപ്പം സഹായിക്കുന്നവരോടും നമ്മെ സഹായിക്കുന്നവരോടും സ്‌നേഹത്തില്‍ വളരുന്നത് ദൈവികച്ഛായയുടെ വാഹകരും പങ്കുവയ്പുകാരുമായി വളരാന്‍ നമ്മെ സഹായിക്കുന്നു. – രേഖ വിശദീകരിച്ചു.
വിവിധ ക്രൈസ്തവസഭകളുടെ പൊതുവേദിയായി 1948 ല്‍ സ്ഥാപിക്കപ്പെട്ടതാണ് ഡബ്ല്യുസിസി. കത്തോലിക്കാസഭ ഇതില്‍ അംഗമല്ലെങ്കിലും സമ്മേളനങ്ങളില്‍ കത്തോലിക്കാസഭയുടെ ഔദ്യോഗിക നിരീക്ഷകര്‍ പങ്കെടുക്കാറുണ്ട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org