ആശ്രയമന്ദിരം നിവാസികള്‍ക്കൊപ്പം ക്രിസ്തുമസ് ആഘോഷവും സ്‌നേഹോപഹാര സമര്‍പ്പണവും.

ആശ്രയമന്ദിരം നിവാസികള്‍ക്കൊപ്പം ക്രിസ്തുമസ് ആഘോഷവും സ്‌നേഹോപഹാര സമര്‍പ്പണവും.

കൊറോണയുടെ വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ 9 മാസക്കാലമായി പുറത്തിങ്ങാന്‍ പോലും കഴിയാതെ അഭയമന്ദിരങ്ങളില്‍ കഴിയേണ്ടിവന്ന വയോധിക വന്ദ്യരോടും ഭിന്നശേഷിക്കാരോടുമൊപ്പം കൊണ്ടാടുന്ന ക്രിസ്തുമസ്സിന്റെ ഹൃദയശോഭയുമായി കൊച്ചി ചാവറ കള്‍ച്ചറല്‍ സെന്ററിന്റെ അനുബന്ധഘടകമായ ചവറ ഫാമിലി വെല്‍ഫെയര്‍ സെന്ററും.
എല്ലാവര്‍ക്കും ക്രിസ്തുമസ് കേക്കും സ്‌നേഹ സമ്മാനങ്ങളും തീര്‍ന്നില്ല ; അവരുടെ വകയായും അവരോടൊപ്പവും അവര്‍ക്കായും കലാപരിപാടികളും ഒരുക്കികൊണ്ട് കൊച്ചിയിലെ ചാവറകള്‍ച്ചറല്‍ സെന്ററും അനുബന്ധഘടകമായ ചാവറ ഫാമിലി വെല്‍ഫെയര്‍ സെന്റര്‍ / ചാവറ മാട്രിമോണിയും അഭിമാനപൂര്‍വ്വംക്രിസ്തുമസ്സ്‌നാളുകളെഏകോപിപ്പിച്ചു.
കൊച്ചിയിലെ അഗതി മന്ദിരങ്ങളായ ഗുഡ്‌ഹോപ്പ് ഫോര്‍ട്‌കൊച്ചി, ഇവാഞ്ചലീനാ ആശ്രമം കൂനമ്മാവ്, കാര്‍മ്മല്‍ ഹോം വരാപ്പുഴ, പ്രൊവിഡന്‍സ് ഹോം കച്ചേരിപ്പടി, ഹോം ഫോര്‍ ടെസ്റ്റിട്യൂട് പെരുമാനൂര്‍ എന്നീ ഭവനങ്ങളിലെ 500 ല്‍ പരം വയോധികരും, ഭിന്നശേഷിക്കാരുമായ സുഹൃത്തുക്കളുടെ നേര്‍ക്ക് ക്രിസ്തുമസ്സിന്റെ സനേഹയ്ക്യത്തിന്‍ ആശ്ലേഷകരങ്ങള്‍ വന്നെത്തുന്നു.
ഈ ക്രിസ്തുമസ്സ് കാലം നമ്മുടെ സൗഹൃദം ശാരീരിക അകലം പാലിക്കുമ്പോഴും മനസ്സുകള്‍ തമ്മിലുള്ള അകലം കുറിച്ചെടുക്കാനുള്ള ഒരു കാലമായിതീരട്ടെ. വിശുദ്ധ ചാവറ പിതാവ് കാണിച്ച കുടുംബ സൗഹൃദ മോഡല്‍ നമുക്ക് അനുകരിക്കാമെന്ന് ചാവറകള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. തോമസ് പുതുശേരി അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org