ക്രിസ്തുമസ് കിറ്റ് വിതരണോദ്ഘാടനം

കൊച്ചി: വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും കെ.എല്‍.എമ്മും സംയുക്തമായി നടപ്പാക്കുന്ന ആശാകിരണം പദ്ധതിയുടെ ഭാഗമായി കാന്‍സര്‍ രോഗികളുടെ ചികില്‍സാ സഹായധന സമാഹരണാര്‍ത്ഥം സുവിധ ക്രിസ്തുമസ് കിറ്റ് 2017 വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മാത്യു ഇലഞ്ഞിമറ്റം, മുന്‍ ഡെപ്യൂട്ടി മേയര്‍ സാബു ജോര്‍ജിന് നല്‍കി നിര്‍വഹിച്ചു. സമൂഹത്തില്‍ വേദനയനുഭവിക്കുന്ന വ്യക്തി കള്‍ക്ക് വേണ്ടി നടത്തുന്ന ഈ സംരംഭം തികച്ചും അഭിനന്ദനാര്‍ഹമാണെന്ന് വികാരി ജനറല്‍ മോണ്‍. മാത്യു ഇലഞ്ഞിമറ്റം അഭിപ്രായപ്പെട്ടു. ESSS ഡയറക്ടര്‍ ഫാ. ആന്‍റണി റാഫേല്‍ കൊമരം ചാത്ത്, കെ.എല്‍.എം. ഡയ റക്ടര്‍ ഫാ. ജോബ് കുണ്ടോണി, അസിസ്റ്റന്‍റ് പ്രൊക്കു റേറ്റര്‍ ഫാ. അലക്സ് കുരി ശുപറമ്പില്‍, കെ.എല്‍.എം. രൂപതാ പ്രസിഡന്‍റ് ജോണ്‍ സണ്‍. കെ.ഡി, എ.എച്ച്.ജി. കോഓര്‍ഡിനേറ്റര്‍ സീമ റോയ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org