ക്രൈസ്തവവിരുദ്ധ പീഡനങ്ങള്‍ക്കെതിരെ ലോകം വേണ്ടത്ര പ്രതികരിക്കുന്നില്ല: ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി

ക്രൈസ്തവവിരുദ്ധ പീഡനങ്ങള്‍ക്കെതിരെ ലോകം വേണ്ടത്ര പ്രതികരിക്കുന്നില്ല: ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി

ലോകമെങ്ങും ക്രൈസ്തവര്‍ നേരിടുന്ന മര്‍ദ്ദനങ്ങളെ വിശേഷിപ്പിക്കാന്‍ "ക്രിസ്റ്റോഫോബിയ" എന്ന വാക്കുപയോഗിക്കാവുന്നതാണെന്നും ഈ പ്രശ്നത്തിന് ആനുപാതികമായ വിധത്തില്‍ അതിനോടു ഇംഗ്ലണ്ട് പ്രതികരിക്കുന്നില്ലെന്നും ബ്രിട്ടന്‍റെ വിദേശകാര്യമന്ത്രി ജെറെമി ഹണ്ട് പറഞ്ഞു. രാഷ്ട്രീയ ശരികളെ കുറിച്ചുള്ള തെറ്റായ മാര്‍ഗദര്‍ശനങ്ങളും മതത്തെ കുറിച്ചു സംസാരിക്കാനുള്ള സ്വാഭാവിക വിമുഖതയും മൂലമാകാം ക്രൈസ്തവരോടുള്ള ഈ അവഗണനയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ക്രൈസ്തവമര്‍ദ്ദനത്തെ കുറിച്ചു പഠിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മീഷന്‍റെ റിപ്പോര്‍ട്ട് അവതരിപ്പിക്കുന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നു ലോകത്തില്‍ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന മതം ക്രിസ്തുമതമാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ക്രിസ്ത്യാനികളെ സംരക്ഷിക്കണമെന്ന് മധ്യപൂര്‍വദേശത്തെയും വടക്കന്‍ ആഫ്രിക്കയിലെയും സര്‍ക്കാരുകളോട് ആവശ്യപ്പെടുന്ന പ്രമേയം യുഎന്‍ സുരക്ഷാസമിതി പാസ്സാക്കുക, ഈ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളുടെ സ്ഥിതി പരിശോധിക്കുന്നതിനു യുഎന്‍ നിരീക്ഷകരെ അനുവദിക്കുക, ക്രിസ്ത്യന്‍ മര്‍ദ്ദനങ്ങള്‍ എവിടെയൊക്കെയാണുള്ളതെന്നു മനസ്സിലാക്കി അനുയോജ്യമായി പ്രതികരിക്കുന്നതിന് ഒരു കാര്യാലയമാരംഭിക്കുക, ക്രൈസ്തവരുള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങളും മനുഷ്യാവകാശലംഘനങ്ങളും നടത്തുന്നവര്‍ക്കെതിരെ ഉപരോധം നടപ്പാക്കുക, മര്‍ദ്ദിതരായ ക്രൈസ്തവരെ സഹായിക്കുന്നതിന് ഒരു നിധി സമാഹരിക്കുക, ദേശത്തും വിദേശത്തുമുള്ള എല്ലാ വിദേശകാര്യ ഉദ്യോഗസ്ഥര്‍ക്കും മതപരമായ സാക്ഷരതയില്‍ നിര്‍ബന്ധമായും പരിശീലനം നല്‍കുക, അതതു രാജ്യങ്ങളില്‍ മതസ്വാതന്ത്ര്യലംഘനം ഉണ്ടാകുമ്പോഴൊക്കെ പ്രതികരിക്കാന്‍ എല്ലാ രാജ്യങ്ങളിലെയും ബ്രിട്ടീഷ് എംബസികള്‍ക്കു നിര്‍ദേശം നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് പഠനറിപ്പോര്‍ട്ടില്‍ ബ്രിട്ടീഷ് വിദേശമന്ത്രാലയത്തിനു നല്‍കിയിട്ടുള്ളത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org