വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ച മണി ഇനി താനേ മുഴങ്ങും

വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ച മണി ഇനി താനേ മുഴങ്ങും

പാലാ: വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ച സ്മാര്‍ട്ട് ബെല്‍ ഇനി മുതല്‍ കുറുമണ്ണ് സെന്‍റ് ജോണ്‍സ് ഹൈസ്കൂളില്‍ താനേ മുഴങ്ങും. 9-ാം ക്ല സ്സ് വിദ്യാര്‍ത്ഥികളായ കെയ്റ്റ്ലിന്‍ ജോയല്‍, റോസ് മോള്‍ വര്‍ക്കി എന്നിവര്‍ ചേര്‍ന്നു നിര്‍മിച്ചതാണു യഥാസമയങ്ങളില്‍ താനേ മുഴങ്ങുന്ന ഈ മണി.

സ്കൂളിലെ അടല്‍ ടിങ്കറിംഗ് ലാബിന്‍റെ ഗവേഷണ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിയാണു സ്മാര്‍ട്ട് ബെല്‍ നിര്‍മിച്ചത്.

മുന്‍കൂട്ടി തീരുമാനിക്കപ്പെട്ട സമയങ്ങളില്‍ മനുഷ്യസഹായമില്ലാതെ, പ്രവര്‍ത്തിക്കുന്ന തരത്തിലാണു ബെല്ലിന്‍റെ രൂപകല്പന. അടല്‍ ടിങ്കറിംഗ് ലാബിലെ ഇലക്ട്രോണിക്സ് എന്‍ജിനീയറായ ആദര്‍ശിന്‍റെ നേതൃത്വത്തിലാണു കുട്ടികള്‍ ഈ നേട്ടം കൈവരിച്ചത്.

ബെല്ലിനു പുറമേ നിരവധി പ്രോജക്ടുകളും കുട്ടികള്‍ തയ്യാറാക്കി വരികയാണ്. ജലവിതരണ-വൈദ്യുതി വിതരണ ഡിജിറ്റല്‍ മാതൃകകള്‍, പോക്കറ്റടി തടയുന്ന ആന്‍റി തെഫ്റ്റ് പേഴ്സ് എന്നിവ ഇതിനോടകം കുട്ടികള്‍ വികസിപ്പിച്ചുകഴിഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org