പള്ളി തകര്‍ത്ത സംഭവം: പാസ്റ്ററല്‍ കൗണ്‍സില്‍ അപലപിച്ചു

പള്ളി തകര്‍ത്ത സംഭവം: പാസ്റ്ററല്‍ കൗണ്‍സില്‍ അപലപിച്ചു

ഡല്‍ഹിയിലെ അന്ധേരിയ മോഡിലുള്ള ലിറ്റില്‍ ഫ്‌ളവര്‍ ദേവാലയം നശിപ്പിച്ച സംഭവത്തില്‍ ഫരീദാബാദ് രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ശക്തമായി അപലപിച്ചു. ദേവാലയം തകര്‍ത്ത സംഭവത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തിയ പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം ഇതിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി. ഓണ്‍ലൈനായി നടത്തപ്പെട്ട യോഗത്തില്‍ രൂപതാദ്ധ്യക്ഷന്‍ ആര്‍ച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര അദ്ധ്യക്ഷനായിരുന്നു. എഴുപതോളം പേര്‍ യോഗത്തില്‍ പങ്കെടുത്തു.

ദേവാലയം തകര്‍ത്ത സംഭവത്തില്‍ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍ നടത്തിയ പെട്ടന്നുള്ള ഇടപെടലിനെ ആര്‍ച്ച്ബിഷപ്പ് അഭിനന്ദിച്ചു. പള്ളി തകര്‍ത്ത സംഭവത്തെകുറിച്ചും അതിനുശേഷം രൂപതയും ഇടവകയും സ്വീകരിച്ച നടപടികളെ കുറിച്ചും അദ്ദേഹം യോഗത്തില്‍ വിവരിക്കുകയും തുടര്‍ന്ന് എടുക്കേണ്ട നടപടികളെ കുറിച്ച് പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളില്‍ നിന്ന് അഭിപ്രായം തേടുകയും ചെയ്തു.

പള്ളി തകര്‍ത്ത ഈ സംഭവം രാജ്യത്തിന്റെ മത സ്വാതന്ത്ര്യത്തിന്റെ ലംഘനമായി യോഗത്തില്‍ വിലയിരുത്തി. അംഗങ്ങള്‍ യോഗത്തില്‍ ചര്‍ച്ച നടത്തി നിചസ്ഥിതി വിലയിരുത്തുകയും അവരുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. ഫരീദാബാദ് സഹായ മെത്രാന്‍ ബിഷപ്പ് ജോസ് പുത്തന്‍ വീട്ടില്‍, വികാരി ജനറാള്‍മാരായ മോണ്‍സിഞ്ഞോര്‍ ജോസഫ് ഓടനാട്ട്, മോണ്‍സിഞ്ഞോര്‍ ജോസ് വെട്ടിക്കല്‍ ലിറ്റില്‍ ഫ്‌ളവര്‍ ഇടവക വികാരി ഫാദര്‍ ജോസ് കന്നുകുഴി റിട്ടയേഡ് ജസ്റ്റിസ് കുര്യന്‍ ജോസഫ് , പാസ്റ്റ്‌റല്‍ കൗണ്‍സില്‍ സെക്രട്ടറി ശ്രീ എ സി വില്‍സണ്‍, ജോയന്റ് സെക്രട്ടറി ശ്രീമതി സെലീന സാമുവല്‍ , ശ്രീ അഗസ്റ്റിന്‍ പീറ്റര്‍ എന്നിവരും മറ്റ് പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളും യോഗത്തില്‍ സംസാരിച്ചു. സര്‍ക്കാര്‍ ഇടപെട്ട് ദേവാലയം പുനര്‍ നിര്‍മ്മിച്ച് ലഭിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുവാന്‍ യോഗം തീരുമാനിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org