ചര്‍ച്ച് ഹിസ്റ്ററി അസോസിയേഷന്‍ ഓഫ് ഇന്ത്യ സമ്മേളനം

മൂന്നു വര്‍ഷത്തിലൊരിക്കല്‍ നടത്തപ്പെടുന്ന ചര്‍ച്ച് ഹിസ്റ്ററി അസോസിയേഷന്‍ ഓഫ് ഇന്ത്യ, ദക്ഷിണേന്ത്യ ശാഖയുടെ സമ്മേളനം ജനുവരി 30, 31, ഫെബ്രുവരി 1 തീയതികളില്‍ കോട്ടയം പഴയ സെമിനാരിയില്‍ നട ക്കും. ദക്ഷിണേന്ത്യയിലെ ക്രൈസ്തവ ഐക്യത്തെക്കുറിച്ചാണ് സമ്മേളനം മുഖ്യമായും ചര്‍ച്ച ചെയ്യുന്നതെന്ന് കോഓര്‍ഡിനേറ്റര്‍ ഡോ. ചാള്‍സ് ഡയസ് പറഞ്ഞു. ദക്ഷിണേന്ത്യയില്‍ നിന്നുള്ള ചരിത്രകാരന്മാരും ഗവേഷണ വിദ്യാര്‍ത്ഥികളും മറ്റും പങ്കെടുക്കുന്ന സമ്മേളനത്തില്‍ പ്രശസ്തരും പ്രഗത്ഭരുമായ ചരിത്രകാരന്മാരടക്കമുള്ളവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ജനുവരി 30 ന് വൈകീട്ട് 3 മണിക്ക് ആരംഭിക്കുന്ന സമ്മേളനം ഫെബ്രുവരി 1 ന് ഉച്ചയോടെ സമാപിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org