അജാത ശിശുക്കള്‍ക്കായി മെക്‌സിക്കോയില്‍ ദേവാലയം

അജാത ശിശുക്കള്‍ക്കായി മെക്‌സിക്കോയില്‍ ദേവാലയം

ഭ്രൂണഹത്യ ചെ യ്യപ്പെട്ട കുഞ്ഞുങ്ങള്‍ക്കായി ഒരു ദേവാലയം മെ ക്‌സിക്കോയില്‍ സ മര്‍പ്പിക്കപ്പെട്ടു. ഗ്വദലജാറ തീര്‍ത്ഥകേന്ദ്രത്തിലെ ഒരു ചാ പ്പല്‍ റേച്ചല്‍സ് ഗ്രോട്ടോ എന്ന പേരിലാണ് അജാതശിശുക്കളുടേതായി ആശീര്‍വദിക്കപ്പെട്ടത്. ഭ്രൂണഹത്യ മനുഷ്യവംശത്തിന്റെ ഭാവിയെ തകര്‍ക്കുന്ന ഒരു ഘോരമായ കുറ്റകൃത്യമാണെന്ന അവബോധം വര്‍ദ്ധിപ്പിക്കാനാണ് ഈ ദേവാലസമര്‍പ്പണമെന്നു മുഖ്യകാര്‍മ്മികനായ കാര്‍ഡിനല്‍ ജുവാന്‍ ഇനിഗെസ് പ്രസ്താവിച്ചു. ഉണ്ണീശോയെ കൊല്ലാനായി ബെത്‌ലെഹമിലെ രണ്ടു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളെയെല്ലാം ഹേറോദോസ് രാജാവ് കൂട്ടക്കൊലയ്ക്കു വിധേയമാക്കുന്നതു സംബന്ധിച്ച ബൈ ബിള്‍ ഭാഗത്തെ ആസ്പദമാക്കിയാണ് റേച്ചല്‍സ് ഗ്രോട്ടോ എന്ന നാമകരണം. ഭ്രൂണഹത്യയ്ക്കു വിധേയരാകുന്ന കുഞ്ഞുങ്ങള്‍ക്കായി മാത്രം പ്രത്യേക ശ്മശാനം നിര്‍മ്മിക്കാനും ഗ്രോട്ടോ സ്ഥാപിച്ച ഭ്രൂണഹത്യാവിരുദ്ധസംഘടന ഉദ്ദേശിക്കുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org