Latest News
|^| Home -> International -> ക്രിസ്തുവുമായി ഐക്യപ്പെട്ടുകൊണ്ടല്ലെങ്കില്‍ സഭയുടെ മിഷന്‍ സാമൂഹ്യപ്രവര്‍ത്തനം മാത്രമാകും -മാര്‍പാപ്പ

ക്രിസ്തുവുമായി ഐക്യപ്പെട്ടുകൊണ്ടല്ലെങ്കില്‍ സഭയുടെ മിഷന്‍ സാമൂഹ്യപ്രവര്‍ത്തനം മാത്രമാകും -മാര്‍പാപ്പ

Sathyadeepam

ക്രിസ്തുവുമായി ഐക്യപ്പെട്ടുകൊണ്ടല്ലെങ്കില്‍ സഭയുടെ എല്ലാ മിഷനും കേവലമായ സാമൂഹ്യപ്രവര്‍ത്തനം മാത്രമായിപ്പോകുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. ദിവ്യകാരുണ്യത്തിലും വചനത്തിലും ജീവിക്കുന്ന ക്രിസ്തു നല്‍കുന്ന പ്രത്യാശയാലും വിശ്വാസത്താലും നിരന്തരം നവീകരിക്കപ്പെടണമെന്ന് പാപ്പ ആവശ്യപ്പെട്ടു. റോമില്‍, സന്യാസസഹോദരന്മാരുടെ ഒരു സംഘത്തോടു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.

നിശബ്ദമായ ആരാധനയിലും വചനധ്യാനത്തിലും പ. മാതാവിന്‍റെ ജപമാലയി ലും സദാ നാം ക്രിസ്തുവിനോടൊത്ത് ആയിരിക്കേണ്ടതുണ്ടെന്നു മാര്‍പാപ്പ പറഞ്ഞു. അപരിചിതര്‍ക്ക് ആതിഥ്യമേകാന്‍ നാം സദാ തയ്യാറായിരിക്കണം. വിദേശികള്‍ക്കു നേരെ വാതിലുകള്‍ കൊട്ടിയടക്കുന്ന പ്രവണത അപലപനീയമാണ്. താന്‍ തന്നെയും അര്‍ജന്‍റീനയിലേയ്ക്കു വിദേശത്തുനിന്നു കുടിയേറിയ കുടുംബത്തിന്‍റെ പാരമ്പര്യത്തിനുടമയാണ്. സ്വന്തം നാടുകളില്‍നിന്നും കുടുംബങ്ങളില്‍നിന്നും ദൂരെ കഴിയുന്ന മനുഷ്യരെ ക്രിസ്തുവിന്‍റെ സ്നേഹത്തിലേയ്ക്കു കൊണ്ടുവരാന്‍ സഭയ്ക്കു കടമയുണ്ട് – മാര്‍പാപ്പ വിശദീകരിച്ചു.

Leave a Comment

*
*