സദാ സ്വാഗതമോതുന്ന മാതൃഭവനമാണു സഭ -മാര്‍പാപ്പ

സദാ സ്വാഗതമോതുന്ന മാതൃഭവനമാണു സഭ -മാര്‍പാപ്പ
Published on

ഏതു സമയത്തും നിങ്ങളെ സ്വീകരിക്കാനായി കാത്തിരിക്കുന്ന മാതൃഭവനമായി സഭയെ മനസ്സിലാക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിശ്വാസികളോട് ആവശ്യപ്പെട്ടു. വീട്ടിലായിരിക്കുന്നതിന്‍റെ സ്വാസ്ഥ്യം സഭയില്‍ അനുഭവിക്കുക. എപ്പോഴും മടങ്ങിവരാന്‍ കഴിയുന്നൊരിടമായി കരുതുക. അവിടെ നിങ്ങള്‍ സദാ ശ്രവിക്കപ്പെടും. ദൈവരാജ്യത്തിലേയ്ക്കുള്ള ദിശയില്‍ ഒരു ചുവടു മുന്നോട്ടുവയ്ക്കാന്‍ അതു നിങ്ങളെ സഹായിക്കും. മുതിര്‍ന്ന കുഞ്ഞുങ്ങളോടും എങ്ങനെ പെരുമാറണമെന്നറിയാവുന്ന അമ്മയാണു സഭ – മാര്‍പാപ്പ വിശദീകരിച്ചു. റോം രൂപതയിലെ വിശ്വാസികളോടു സഭയുടെ മാതൃത്വത്തെക്കുറിച്ചു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. പന്തക്കുസ്താതിരുനാളിനോടനുബന്ധിച്ചു രാത്രി അര്‍പ്പിച്ച ദിവ്യബലിക്കിടെയായിരുന്നു മാര്‍പാപ്പയുടെ ഈ പ്രസംഗം. യേശുക്രിസ്തുവിന്‍റെ ഹൃദയത്തില്‍നിന്നു പ്രവഹിക്കുന്ന ദിവ്യസ്നേഹമാണു പരിശുദ്ധാത്മാവ്. ദാഹം ശമിപ്പിക്കുന്നതിനായി മരുഭൂമിയില്‍ ദൈവജനത്തെ അനുധാവനം ചെയ്യുന്ന ആത്മീയശിലയാണു പരിശുദ്ധാത്മാവ് – മാര്‍പാപ്പ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org