സിവില്‍ സര്‍വ്വീസ് ജേതാക്കള്‍ക്ക് സ്വീകരണം

പാലാ: 2018-ലെ സിവില്‍ സര്‍വ്വീസ് വിജയികളില്‍ കേരളത്തില്‍ ടോപ്പറായി മികവു തെളിയിച്ച ശിഖ സുരേന്ദ്രന്‍ അഖിലേന്ത്യാതലത്തില്‍ 28-ാം റാങ്കും കേരളത്തില്‍ 3-ാം സ്ഥാനവും കരസ്ഥമാക്കിയ എസ്. സമീര, ഐഎഎസ് ഇന്‍റര്‍വ്യൂവിന് ഇപ്രാവശ്യം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ രെമിത്ത് ചെന്നിത്തല എന്നിവരുള്‍പ്പെടെയുളള സിവില്‍ സര്‍വ്വീസ് വിജയികള്‍ക്ക് പാലാ അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുമോദനയോഗത്തില്‍ സ്വര്‍ണ്ണമെഡലുകളും പുരസ്ക്കാരങ്ങളും സമ്മാനിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ സ്ഥാപകപിതാക്കളായ മാര്‍ ജോസഫ് പൗവ്വത്തിലിനെയും മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പിലിനെയും മുന്‍ ധനകാര്യമന്ത്രി കെ.എം. മാണിയും മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പൊന്നാടയണിയിച്ച് ആദരിച്ചു. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അദ്ധ്യക്ഷത വഹിച്ച സമ്മേളനം ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പുതിയതായി ആരംഭിക്കുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് പരീക്ഷയ്ക്കുളള പരിശീലന കോഴ്സിന്‍റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു. മത്സരപരീക്ഷയ്ക്ക് സഹായകരമായി ഇന്‍സ്റ്റിറ്റ്യൂട്ട് ഈ വര്‍ഷം പ്രസിദ്ധീകരിക്കുന്ന, ഡോ. മാത്യു ജോസഫ് രചിച്ച ഇംഗ്ലീഷ് പാഠപുസ്തകത്തിന്‍റെയും ഡോ. ഡേവിസ് സേവ്യര്‍ രചിച്ച  മലയാ ള വ്യാകരണം – ഒരു പഠന പദ്ധതി എന്ന ഗ്രന്ഥത്തിന്‍റെയും പ്രകാശനകര്‍മ്മം മുന്‍ ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ്, അഡ്വ. സുരേഷ് കുറുപ്പ് എം.എല്‍.എ. എന്നിവര്‍ നിര്‍വ്വഹിച്ചു. പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ അംഗം പ്രഫ. ലോപ്പസ് മാത്യു, പാലാ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ പ്രഫ. സെലിന്‍ റോയി ഇവര്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org