സിവില്‍ സര്‍വീസിലേക്കുളള മലയാളി മുന്നേറ്റം അഭിമാനകരം – ഡോ. ബാബു സെബാസ്റ്റ്യന്‍

സിവില്‍ സര്‍വീസിലേക്കുളള മലയാളി മുന്നേറ്റം അഭിമാനകരം – ഡോ. ബാബു സെബാസ്റ്റ്യന്‍

കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് സിവില്‍ സര്‍വീസിന്‍റെ ഉന്നത ശ്രേണികളിലെത്താനിടയുളള മലയാളികളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചിരിക്കുന്നതായി മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍.

പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ട് പോലുളള പരിശീലനകേന്ദ്രങ്ങളുടെ പങ്ക് ഇക്കാര്യത്തില്‍ ശ്രദ്ധേയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയുളള സംസ്ഥാനതല പഞ്ചദിന ഓറിയന്‍റേഷന്‍ ക്യാമ്പ് പാലാ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജര്‍ മോണ്‍. ഫിലിപ്പ് ഞരളക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ഡോ. ജോസഫ് വെട്ടിക്കന്‍, പ്രൊഫ. ജോര്‍ജ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. നൂറിലധികം വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ പങ്കെടുക്കുന്ന പഞ്ചദിന ക്യാമ്പ് മേയ് 16 ന് സമാപിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org