സി.എല്‍.സി. ഭാരവാഹികള്‍

സി.എല്‍.സി. ഭാരവാഹികള്‍

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത സിഎല്‍സിയുടെ 2018-20 പ്രവര്‍ ത്തനവര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. അനില്‍ പാലത്തിങ്കലാണു (ഇടപ്പള്ളി) പ്രസിഡന്‍റ്. ജെറിന്‍ ജോസിനെ (ഇല്ലിത്തോട്) സെക്രട്ടറിയായും ആന്‍സന്‍ ആന്‍റണിയെ (തണ്ണീര്‍മുക്കം) ട്രഷററായും തെരഞ്ഞെടുത്തു.

ഷാജി വി. ഇടവൂര്‍, ആന്‍ മേരി ടോമി വൈസ് പ്രസിഡന്‍റുമാര്‍, തോമസ് ഇത്തിത്തറ, അന്ന ജിലിയ ഫ്രെഡി ജോയിന്‍റ് സെക്രട്ടറിമാര്‍, ആഷ്ന ആല്‍ബര്‍ട്ട് ജനറല്‍ കോ ഓര്‍ഡിനേറ്റര്, ജൂഡ്, ടോണി, വിനീഷ്, ജോസ് ബിന്‍, ബിബിന്‍, ഹെനിന്‍റ്, മുന്‍ പ്രസിഡന്‍റ് ജസ്റ്റിന്‍ സ്റ്റീഫന്‍ മുന്‍ സെക്രട്ടറി സിനോ ബി ജോയി എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരാണു മറ്റു ഭാരവാഹികള്‍.

അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍ വീട്ടില്‍ തെരഞ്ഞെടുപ്പു പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രമോട്ടര്‍ ഫാ. തോമസ് മഴുവഞ്ചേരിയുടെ നേതൃത്വത്തിലായിരുന്നു തെരഞ്ഞെടുപ്പ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org