സിഎല്‍സി അതിരൂപത പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം

സിഎല്‍സി അതിരൂപത പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം
Published on

കൊച്ചി: പ്രതിസന്ധികളില്‍ പ്രത്യാശ നിറഞ്ഞ പുഞ്ചിരിയോടെ മുന്നോട്ടുപോകാന്‍ യുവജനങ്ങള്‍ക്കു സാധിക്കണമെന്ന് എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പറഞ്ഞു. സിഎല്‍സി അതിരൂപത പ്രവര്‍ത്തന വര്‍ഷോദ്ഘാടനം ഇടപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രസിഡന്‍റ് അനില്‍ പാലത്തിങ്കല്‍ അധ്യക്ഷത വഹിച്ചു. പ്രമോട്ടര്‍ ഫാ. തോമസ് മഴുവഞ്ചേരി പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. ഫൊറോന പ്രമോട്ടര്‍ ഫാ. ജെറ്റോ തോട്ടുങ്കല്‍, സെക്രട്ടറി ജെറിന്‍ ജോസ്, ഇടപ്പള്ളി പള്ളി കൈക്കാരന്മാരായ മാര്‍ട്ടിന്‍ കണ്ടത്തില്‍, ജോയി പള്ളിപ്പാടന്‍, സിസ്റ്റര്‍ റോസ്മി, ഭാരവാഹികളായ ജെസ്റ്റിന്‍ സ്റ്റീഫന്‍, സിനോബി ജോയ്, നിതിന്‍ എന്നിവര്‍ പ്രസംഗിച്ചു.

മികച്ച പ്രവര്‍ത്തനം നടത്തിയ സിഎല്‍സി ഫൊറോന കൗണ്‍സിലിനുള്ള പുരസ്കാരം കാഞ്ഞൂര്‍ നേടി. വല്ലം ഫൊറോനയ്ക്കാണു രണ്ടാം സ്ഥാനം.

മികച്ച യൂണിറ്റായി കൈപ്പട്ടൂര്‍ തെരഞ്ഞെടുക്കപ്പെട്ടു. എടക്കുന്ന്, ചെമ്പ് യൂണിറ്റുകള്‍ക്കാണു രണ്ടാം സ്ഥാനം. കാലടി, സെബിപുരം യൂണിറ്റുകള്‍ മൂന്നാം സ്ഥാനം നേടി. ലിസ്യൂ നഗര്‍, പൂണിത്തുറ, ഇല്ലിത്തോട് യൂണിറ്റുകള്‍ എ ഗ്രേഡ് നേടി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org