ക്ലര്‍ജി ഫെലോഷിപ്പും വാര്‍ഷികവും

ക്ലര്‍ജി ഫെലോഷിപ്പും വാര്‍ഷികവും

തിരുവനന്തപുരം: ട്രിവാന്‍ഡ്രം ക്ലര്‍ജി ഫെലോഷിപ്പിന്‍റെ (ടി.സി.എഫ്) 11-ാമ ത് വാര്‍ഷികവും വൈദികര്‍ക്ക് മികച്ച ഗ്രന്ഥങ്ങള്‍ സൗജന്യമായി നല്‍കുന്ന ക്ലര്‍ജി ലിറ്ററച്ചര്‍ മിഷന്‍ പദ്ധതിയും കര്‍ദിനാള്‍ മാര്‍ ബസോലിയോസ് ക്ലീമ്മിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു.

പൗരോഹിത്യ കൂട്ടായ്മയും ഒത്തുചേരലും കാലഘട്ടത്തിന്‍റെ ആവശ്യമാണെ ന്നും ഒരുമിച്ചു പ്രാര്‍ത്ഥിക്കുന്നതിനും സഭയുടെ ആഴത്തിലേക്കുള്ള സമര്‍പ്പണത്തിനും ഇത്തരം കൂട്ടായ്മകള്‍ പ്രധാനമാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ബാവ പറഞ്ഞു. സഭയെ തിരു സഭയാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കേണ്ടത് പുരോഹിതന്മാരാണ്. വിവിധ ക്രൈസ്തവ സഭകളെ മാറ്റിനിര്‍ത്തുന്ന ദൈവ ശാസ്ത്ര ഘടകങ്ങള്‍ ഉള്ളപ്പോഴും ഒരുമിപ്പിക്കുന്ന ഘടകങ്ങള്‍ അതിലേറെയാണ്. വ്യത്യസ്ത സ്ഥലങ്ങളില്‍ വ്യത്യസ്ത വിഭാഗങ്ങളില്‍ കഴിയുന്ന എല്ലാ വിശ്വാസികളെയും ഒരുമിപ്പിച്ചു നിര്‍ത്താന്‍ കഴിയണമെന്നും ബാവ കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം ക്ലര്‍ജി ഫെലോഷിപ്പ് പ്രസിഡന്‍റ് ഫാ. ഡോ. ടി.ജെ. അലക്സാണ്ടര്‍ അദ്ധ്യക്ഷത വഹിച്ചു. മാര്‍ത്തോമ്മാ സഭയുടെ തിരുവനന്തപുരം കൊല്ലം ഭദ്രാസനാധിപന്‍ ജോസഫ് മാര്‍ ബര്‍ണബാസ് എപ്പിസ്കോപ്പ അനുഗ്രഹപ്രഭാഷണം നടത്തി. ഓഡിയോ സന്ദേശത്തിലൂടെ ഡോ. ഡി. ബാബു പോള്‍ മുഖ്യപ്രഭാഷണം നടത്തി. പ്രയര്‍ പാര്‍ട്ണേഴ്സ് ഫെലോഷിപ്പിന്‍റെ സഹകരണത്തോടെ ടിസിഎഫ് ഏറ്റെടുത്തിരിക്കുന്ന ക്ലര്‍ജി ലിറ്ററേച്ചര്‍ മിഷന്‍റെ ഭാഗമായി ഡോ. ഡി. ബാബു പോള്‍ രചിച്ച വേദശബ്ദരത്നാകരം വൈദികര്‍ക്ക് സൗജന്യമായി നല്‍കി. റവ. ഡോ. ജയന്‍ തോമസ്, ഫാ. വൈ. ഡൈസണ്‍, ഫാ. എല്‍ദോ പോള്‍ മറ്റമന, ഫാ. ഡോ. തോമസ് കുഴിനാപ്പുറത്ത്, വൈ.എം. സി.എ. പ്രസിഡന്‍റ് ബാബു കെ. മാത്യു, പ്രെയര്‍ പാര്‍ട് ണേഴ്സ് ഫെലോഷിപ്പ് സെക്രട്ടറി സ്കറിയ ചെറിയാന്‍, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ഷെവ. ഡോ. കോശി എം. ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org