കൊറോണ രോഗികൾക്ക് സാന്ത്വനമായി സി എം ഐ വൈദികരും വൈദിക വിദ്യാർത്ഥികളും

കൊറോണ രോഗികൾക്ക് സാന്ത്വനമായി സി എം ഐ വൈദികരും വൈദിക വിദ്യാർത്ഥികളും

അമല ആശുപത്രിയിൽ കോവിഡ് ചികിത്സയ്ക്കായി കിടക്കുന്ന രോഗികളെ ആശ്വസിപ്പിക്കാനും പരിചരിക്കാനും തയ്യാറായി തൃശ്ശൂർ CMI ദേവമാതാ പ്രവിശ്യയിലെ ഒരു കൂട്ടം യുവ വൈദികർ. ഫാ. സിബി കാഞ്ഞൂത്തറ CMI, ഫാ. റാഫി കടവി cmi, ഫാ. നവീൻ ചാലിശ്ശേരി CMI, ബ്ര. മിൽനർ വിതയത്തിൽ CMI, ബ്ര. ജിനു വടക്കേത്തല CMI, ബ്ര. ക്ലിന്റ് പൂത്തോകാരൻ CMI എന്നിവരാണ് ഈ മഹനീയ ഉദ്ധ്യമത്തിന് നേതൃതം നൽകുന്നത്. രോഗികൾക്ക് ആവശ്യമായ ഭക്ഷണവും മരുന്നും യഥാസമയം എത്തിക്കുന്നതിനും മുഴുവൻ സമയവും PPE കിറ്റ് ധരിച്ചുകൊണ്ടും ഇവർ സേവന സന്നദ്ധരാണ്.

കൊറോണ രോഗികളുടെ ഇടയിൽ ഭൗതികവും ആധ്യാത്മികവുമായ ആവശ്യങ്ങളിൽ രോഗികളെ സഹായിക്കാൻ മുന്നോട്ടു വന്ന യുവ സന്യാസ വൈദികരെ അമല മെഡിക്കൽ കോളേജ് ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ CMI അനുമോദിച്ചു. ഇത് സമൂഹത്തിന് തന്നെ മാതൃക ആണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org