കോക്കനട്ട് ഒളിമ്പിക്സ് മത്സരം

കോക്കനട്ട് ഒളിമ്പിക്സ് മത്സരം

കോട്ടയം: നാളികേര സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതോടൊപ്പം നാളികേര കര്‍ഷകരുടെ കൂട്ടായ്മയ്ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നാളികേര വികസന ബോര്‍ഡുമായി സഹകരിച്ച് നടപ്പിലാക്കുന്ന തെങ്ങിന്‍റെ ചങ്ങാതിക്കൂട്ടം പരിശീലന പരിപാടിയോടനുബന്ധിച്ച് കോക്കനട്ട് ഒളിമ്പിക്സ് മത്സരം നടത്തി.

ആലപ്പുഴ ജില്ലയിലെ ചേന്നങ്കരി സ്വദേശി രാജേഷ് ജി, കോട്ടയം ജില്ലയിലെ വയലാ സ്വദേശി ബാബു ജി, കുമരകം സ്വദേശി അജിന്‍ അബ്രാഹം എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. പരിശീലന പരിപാടിക്ക് കെ എസ്എസ്എസ് സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍ അസി. സെക്രട്ടറി ഫാ. ബിബിന്‍ കണ്ടോത്ത്, എം.എം ജേക്കബ്, അജീഷ ഷിബു എന്നിവര്‍ നേതൃത്വം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org