മാലിയില്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുകയായിരുന്ന സിസ്റ്റര്‍ ഗ്ലോറിയ അര്‍ഗോതിയെ തട്ടിക്കൊണ്ടുപോയതായി കൊളംബിയന്‍ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. 56 കാരിയായ ഈ ഫ്രാന്‍സിസ്കന്‍ സന്യാസിനി കൊളംബിയ സ്വദേശിയാണ്. ആയുധധാരികളായ മുസ്ലീം ഭീകരവാദികളാണ് സിസ്റ്ററെ തട്ടിക്കൊണ്ടു പോയതെന്ന് ദൃക്സാക്ഷികള്‍ വെളിപ്പെടുത്തിയിരുന്നു. ബുര്‍കിനോഫാസോയുടെ അതിര്‍ത്തി പ്രദേശത്താണ് സംഭവം. സിസ്റ്ററെ മോചിപ്പിക്കുന്നതിനു കൊളംബിയന്‍ ഭരണകൂടം ആഫ്രിക്കന്‍ രാജ്യമായ ഘാനയുടെ തലസ്ഥാനത്തു കേന്ദ്രീകരിച്ചു പ്രവര്‍ത്തനങ്ങളാരംഭിച്ചിട്ടുണ്ട്. മാലിയുടെ സുരക്ഷാസേന നടത്തിയ തിരച്ചിലുകള്‍ക്കൊടുവില്‍ ഈ സംഭവത്തില്‍ സംശയിക്കുന്ന രണ്ടു പേരെ പിടികൂടിയിട്ടുണ്ട്. അല്‍ ഖയിദയുമായി ബന്ധമുള്ളതുള്‍പ്പെടെ അഞ്ചോളം സായുധ മുസ്ലീം ഭീകരവാദസംഘങ്ങള്‍ മാലിയില്‍ പ്രവര്‍ത്തനനിരതമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.