പുരോഹിതര്‍ക്ക് വേണ്ടത്ര ആഹാരമില്ലെന്ന് കോംഗോ മെത്രാന്‍

തന്‍റെ രൂപതയിലെ പുരോഹിതര്‍ക്ക് ചികിത്സയോ ആഹാരമോ വേണ്ടത്ര ലഭിക്കുന്നില്ലെന്ന് ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ ഡോലിസി എന്ന രൂപതയുടെ അദ്ധ്യക്ഷനായ ബിഷപ് ബീനെവെനു മനാമിക പറഞ്ഞു. പ്രൊട്ടസ്റ്റന്‍റ് സെക്ടുകളും ഇസ്ലാമും ഈ മേഖലയില്‍ അതിവേഗം പ്രചരിക്കുന്നുണ്ട്. എങ്കിലും കത്തോലിക്കാവിശ്വാസം സജീവമായി തന്നെ നിലനില്‍ക്കുന്നു. ശുദ്ധമായ കുടിവെള്ളം പോലും ലഭ്യമല്ലാത്ത അവസ്ഥയാണു കോംഗോയിലെന്ന് ബിഷപ് പറഞ്ഞു. ക്രൂഡ് ഓയിലിന്‍റെ വിലക്കുറവ് കോംഗോയുടെ ദാരിദ്ര്യം രൂക്ഷമാക്കിയിരുന്നു. പുരോഹിതരുടെ ചികിത്സയ്ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താന്‍ കോംഗോയിലെ ഒരു രൂപതയ്ക്കു മാത്രമേ കഴിഞ്ഞിട്ടുള്ളൂവെന്നും അദ്ദേഹം അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org