പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയാകാന്‍ ഇല്ലെന്നു കോംഗോയിലെ കാര്‍ഡിനല്‍

പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയാകാന്‍ ഇല്ലെന്നു കോംഗോയിലെ കാര്‍ഡിനല്‍

ആഫ്രിക്കന്‍ രാജ്യമായ കോംഗോയുടെ പ്രസിഡന്‍റ് സ്ഥാനത്തേയ്ക്കു മത്സരിക്കാന്‍ താനില്ലെന്ന് കാര്‍ഡിനല്‍ ലോറന്‍റ് മോണ്‍സെഞ്ഞോ പസിനയ പ്രസ്താവിച്ചു. വരുന്ന ഡിസംബറില്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ കാര്‍ഡിനല്‍ മത്സരിക്കണമെന്ന് പല ഭാഗങ്ങളില്‍ നിന്നും സമ്മര്‍ദ്ദമുയരുന്നുണ്ടായിരുന്നു. കോംഗോയില്‍ ഇപ്പോഴത്തെ പ്രസിഡന്‍റ് ജോസഫ് കബിലയ്ക്കെതിരെ വലിയ ജനരോഷം നിലവിലുണ്ട്. കബിലയ്ക്കെതിരെ മത്സരിക്കാന്‍ ഏറ്റവും വിജയസാദ്ധ്യതയുള്ള സ്ഥാനാര്‍ത്ഥിയെന്ന നിലയിലാണ് കുറേയേറെ ബഹുജനസംഘടനകള്‍ ചേര്‍ന്ന് കാര്‍ഡിനലിന്‍റെ പേരു നിര്‍ദേശിച്ചത്. കോംഗോയിലെ ഏറ്റവും ആദരിക്കപ്പെടുന്ന വ്യക്തിത്വമായി കാര്‍ഡിനല്‍ മോണ്‍ സെഞ്ഞോ ഈയിടെ ഒരു വോട്ടെടുപ്പില്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 1960-ല്‍ സ്വാതന്ത്ര്യം ലഭിച്ചതു മുതല്‍ സങ്കീര്‍ണമായ പ്രശ്നങ്ങളിലൂടെ കടന്നുപോകുകയാണ് കോംഗോയെന്നും ഭരണാധികാരികളുടെ കെടുകാര്യസ്ഥത മൂലമുണ്ടായ പ്രശ്നങ്ങളില്‍ നിന്നു രാജ്യത്തെ കരകയറ്റാന്‍ കാര്‍ഡിനലിന്‍റെ നേതൃത്വം സഹായിക്കുമെന്നും സംഘടനകള്‍ അഭിപ്രായപ്പെടുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org