കോംഗോയില്‍ സഭ പ്രക്ഷോഭം തുടരുന്നു

Published on

കോംഗോയില്‍ കത്തോലിക്കാ അല്മായരുടെ നേതൃത്വത്തില്‍ സ്വേച്ഛാധിപതിയായ പ്രസിഡന്‍റ് ജോസഫ് കബിലയ്ക്കെതിരെ നടന്നു വരുന്ന പ്രക്ഷോഭം വരുംദിവസങ്ങളിലും ശക്തമായി തുടരുമെന്ന് നേതാക്കള്‍ അറിയിച്ചു. 2016-ല്‍ കാലാവധി അവസാനിച്ചെങ്കിലും അധികാരം വിട്ടൊഴിയാതെ തുടരുകയാണു കബില. ഇതിനെതിരെ രാജ്യമെങ്ങും സമരങ്ങള്‍ നടക്കുന്നുണ്ട്. കാത്തലിക് ലെയ്റ്റി എന്ന സംഘടനയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരങ്ങളില്‍ ധാരാളം ഇടവകവൈദികരും പങ്കാളികളായി. ഇപ്രകാരം പ്രക്ഷോഭത്തില്‍ പങ്കെടുക്കുകയായിരുന്ന പത്തു വൈദികരെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തു. ഇതുകൊണ്ടൊന്നും സമരം അവസാനിക്കില്ലെന്നു കാത്തലിക് ലെയ്റ്റി അറിയിച്ചു. കോംഗോയിലെ കത്തോലിക്കാ മെത്രാന്‍ സംഘമോ സഭയോ അല്ല സമരം നിശ്ചയിച്ചതെന്നും അല്മായ സംഘടനയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. പ്രക്ഷോഭകര്‍ക്കെതിരെ പോലീസ് വെടിവയ്പു നടത്തിയെന്ന് കോംഗോയിലെ വത്തിക്കാന്‍ സ്ഥാനപതികാര്യാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org