നിരാലംബര്‍ക്കു സഹായമേകാന്‍ വൈദികരുടെ പാചകമേള

നിരാലംബര്‍ക്കു സഹായമേകാന്‍ വൈദികരുടെ പാചകമേള

സമൂഹത്തിലെ പിന്നാക്കക്കാര്‍ക്കും ദരിദ്രര്‍ക്കും സഹായമേകാന്‍ മുംബൈ അതിരൂപത ആസ്ഥാനത്തെ കത്തീഡ്രല്‍ ഇടവകയില്‍ ഒരുകൂട്ടം വൈദികരുടെ നേതൃത്വത്തില്‍ പാചകമേള സംഘടി പ്പിച്ചു. വൈദികര്‍ തന്നെ പാചകം ചെയ്ത ഭക്ഷ്യവിഭവങ്ങളാണ് മേളയില്‍ വില്‍പന നടത്തിയത്. ദരിദ്രര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി സാധ്യമായ സഹായങ്ങള്‍ നല്‍കണമെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആവര്‍ത്തിച്ചുള്ള ആഹ്വാനം ഉള്‍ക്കൊണ്ട് അതിരൂപതയിലെ ഇടവകകളില്‍ ദരിദ്രര്‍ക്കായി പ്രത്യേക സഹായ പദ്ധതികള്‍ ആവിഷ്ക്കരിക്കണമെന്ന് അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ആവശ്യപ്പെട്ടിരുന്നു. ഇടവകകളില്‍ പതിവുപോലെ 'സംഭാവനപെട്ടി' സ്ഥാപിച്ചു പണം സ്വരൂപിക്കുന്ന രീതിയില്‍ നിന്നു ഭിന്നമായി പുതിയ രീതികള്‍ ഇതിനുവേണ്ടി കണ്ടെത്തണമെന്നും കര്‍ദിനാള്‍ സൂചിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് വൈദികര്‍ തന്നെ ഭക്ഷണം പാചകം ചെയ്ത് സമ്പത്തിക സമാഹരണത്തിനായി മുന്നോട്ടു വന്നത്. പാചക വിദഗ്ദ്ധരായ ചില സുഹൃത്തുക്കളുടെയും ബാന്ദ്രയിലെ സെന്‍റ് ആന്‍ഡ്രൂസ് കോളജിലെ ഹോട്ടല്‍ മാനേജുമെന്‍റ് വിഭാഗത്തിന്‍റെയും പിന്തുണ വൈദികര്‍ക്കു ലഭിച്ചിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org