വത്തിക്കാനിലെ ജാഗരണപ്രാര്‍ത്ഥനയില്‍ കോപ്റ്റിക് രക്തസാക്ഷികളെ സ്മരിച്ചു

ഈജിപ്തില്‍ കോപ്റ്റിക് ഓര്‍ത്തഡോക്സ് ദേവാലയങ്ങളില്‍ തീവ്രവാദികള്‍ നടത്തിയ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ക്രൈസ്തവരെ, കത്തോലിക്കാ അല്മായ സംഘടനയായ സാന്ത് എജിദിയോ റോമില്‍ ഈസ്റ്ററിനു ശേഷം നടത്തിയ ജാഗരണപ്രാര്‍ത്ഥനയില്‍ പ്രത്യേകം അനുസ്മരിച്ചു. അമ്പതോളം പേരാണ് സ്ഫോടനങ്ങളില്‍ കൊല്ലപ്പെട്ടത്. രക്തസാക്ഷികളായ ഓരോരുത്തരുടെയും പേരുകള്‍ പ്രാര്‍ത്ഥനയില്‍ പ്രസ്താവിക്കപ്പെട്ടു. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സഭ രക്തസാക്ഷികളുടെ സഭയാണെന്ന ഫ്രാന്‍സിസ് മാര്‍ പാപ്പയുടെ വാക്കുകള്‍ അനുസ്മരിക്കപ്പെട്ടു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷം ക്രൈസ്തവൈക്യവും സംഭാഷണവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സ്ഥാപിക്കപ്പെട്ട സാന്ത് എജിദിയോ സമൂഹം ഇന്ന് 70 ലേറെ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വത്തിക്കാന്‍ അല്മായ കാര്യാലയത്തിന്‍റെ അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ കെവിന്‍ ജോസഫ് ഫാറെല്‍ ആണ് ജാഗരണപ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കിയത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org