മാര്‍പാപ്പയ്ക്ക് കോപ്റ്റിക് പാത്രിയര്‍ക്കീസിന്‍റെ ദൃശ്യസന്ദേശം

ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭയുടെ തലവനും അലക്സാണ്ട്രിയ പാത്രിയര്‍ക്കീസുമായ പോപ് തവദ്രോസ് രണ്ടാമന്‍റെ ഈസ്റ്റര്‍ ആശംസകളെത്തിയത് വീഡിയോ സന്ദേശമായി. മരണത്തെ കീഴ്പ്പെടുത്തുകയും കുരിശിനെ മാനവകുലത്തിന്‍റെ രക്ഷയുടെ അടയാളമാക്കുകയും ചെയ്തതിനാല്‍ ഈസ്റ്റര്‍ നമ്മെ ആഹ്ലാദിപ്പിക്കുന്ന ഒരു സന്ദര്‍ഭമാണെന്ന് പാത്രിയര്‍ക്കീസ് പറഞ്ഞു. കത്തോലിക്കാസഭയുടെ ഈസ്റ്റര്‍ കഴിഞ്ഞ് അടുത്ത ഞായറാഴ്ചയായിരുന്നു കോപ്റ്റിക് സഭയുടെ ഈസ്റ്റര്‍. ജൂലിയന്‍ കലണ്ടര്‍ പിന്തുടരുന്നതിനാലാണ് ഈ വ്യത്യാസം. 2013 ലെ മാര്‍ച്ചില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനമേറ്റെടുത്തതും രണ്ടു മാസം കഴിഞ്ഞ് താന്‍ റോമില്‍ സന്ദര്‍ശനം നടത്തിയതും സന്ദേശത്തില്‍ പാത്രിയര്‍ക്കീസ് അനുസ്മരിക്കുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org