കൊറോണക്കാലത്തു രക്തദാനത്തിലൂടെ മാതൃകയായി യുവവൈദികര്‍

കൊറോണക്കാലത്തു രക്തദാനത്തിലൂടെ മാതൃകയായി യുവവൈദികര്‍

കൊച്ചി: രക്തം പകുത്തു നല്കി കൊറോണക്കാലത്തെ നന്മയുടെ പട്ടികയിലേക്കു നിശ്ശബ്ദം നടന്നുകയറി ഒരു കൂട്ടം വൈദികര്‍. എറണാകുളം അങ്കമാലി അതി രൂപതയിലെ ഇരുപതോളം യുവവൈദികരാണു, പകര്‍ച്ചവ്യാധിയുടെ കാലഘട്ടത്തില്‍ രക്തദാതാക്കളുടെ കുറവിനു പരിഹാരമായി ഒരുമിച്ചു രക്തദാനം നടത്തിയത്.

അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തില്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിയാണു വൈദികര്‍ രക്തദാനം നടത്തിയത്. എറണാകുളത്തും പരിസരപ്രദേശങ്ങളിമുള്ള പള്ളികളിലും സ്ഥാപനങ്ങളിലും സേവനം ചെയ്യുന്നവരാണ് ആദ്യഘട്ടത്തില്‍ രക്തദാനത്തിന് എത്തിയത്. ആവശ്യമനുസരിച്ച് കൂടുതല്‍ വൈദികരും യുവാക്കളും രക്തദാനത്തിനു സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നു സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവള്ളി അറിയിച്ചു.

ജനറല്‍ ആശുപത്രി സൂ പ്രണ്ട് ഡോ. എ. അനിത, ബ്ലഡ് ബാങ്ക് ഇന്‍ ചാര്‍ജ് ഡോ. റോയ് ഏബ്രഹാം എന്നിവര്‍ വൈദികരുടെ രക്തദാനത്തിന് ആവശ്യമായ ക്രമീകരണങ്ങളൊരുക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org