കൊറോണ: പാവപ്പെട്ടവര്‍ക്കു സഹായ ഹസ്തവുമായി ദേവാലയങ്ങള്‍

കൊച്ചി/തൃശൂര്‍: കൊറോണാ പ്രതിരോധത്തിന്‍റെ ഭാഗമായി കേരളത്തില്‍ പ്രഖ്യാപിച്ച 'ലോക് ഡൗണ്‍' നടപടിയില്‍ പട്ടിണിപ്പാവങ്ങള്‍ക്ക് അന്നം മുടങ്ങരുതെന്ന ജാഗ്രതയോടെ ദേവാലയങ്ങള്‍ രംഗത്തെത്തിത്തുടങ്ങി. ആരോടും ചോദിക്കാതെയും പറയാതെയും ആവശ്യമുള്ള പലചരക്ക് സ്വയം എടുക്കാവുന്ന തരത്തില്‍ ക്രമീകരിച്ച എറണാകുളം-അങ്കമാലി അതിരൂപതയിലെ തേവക്കല്‍ മാര്‍ട്ടിന്‍ ഡി പോറസ്, കാടുകുറ്റി ഇന്‍ഫെന്‍റ് ജീസസ് എന്നീ ദേവാലയങ്ങള്‍ ഇക്കാര്യത്തില്‍ മാതൃകയാവുകയാണ്.

തൊഴില്‍ദിനങ്ങള്‍ നഷ്ടമാകുന്ന കൂലിത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സഹായമാകുക എന്ന ലക്ഷ്യത്തോടെയാണ് അരി ഉള്‍പ്പെടെയുള്ള പലചരക്കുകള്‍ ലഭ്യമാക്കുന്നത്. കാടുകുറ്റി ഇടവക കൂട്ടായ്മ ദേവാലയത്തിന് പുറത്തുവെച്ച ബോര്‍ഡില്‍ ഇങ്ങനെ കുറിച്ചിരിക്കുന്നു: 'അരി, കടല, പഞ്ചസാര എന്നിവ ഊണുമുറിയിലുണ്ട്. അരി മൂന്ന് പാത്രവും കടല രണ്ട് ഗ്ലാസും പഞ്ചസാര ഒരു കപ്പും എന്ന നിലയില്‍ നിങ്ങള്‍ക്ക് എടുക്കാം.'

മാര്‍ട്ടിന്‍ ഡി പോറസ് ദേവാലയത്തില്‍ ചുവരെഴുത്തില്ല. ആവശ്യമായ സാധനങ്ങള്‍ അടച്ചിട്ട ദൈവാലയത്തിന്‍റെ അടുത്തുതന്നെയിരുപ്പുണ്ട്. ആവശ്യക്കാര്‍ക്ക് എടുക്കാം. വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളിന് സംഭാവനയായി ലഭിച്ച പണമാണ് തൊഴിലാളികളുടെ അന്നത്തിനായി ഇടവക മാറ്റിവെച്ചത്. അരി, പഞ്ചസാര, എണ്ണ, പയര്‍, പരിപ്പ് തുടങ്ങി അവശ്യസാധനങ്ങളെല്ലാം ഇങ്ങനെ ആര്‍ക്കും വന്ന് ആവശ്യാനുസരണം എടുക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org