വത്തിക്കാനില്‍ കൊറോണാ വാക്‌സിനേഷന്‍ ജനുവരിയില്‍ ആരംഭിക്കും

വത്തിക്കാനില്‍ കൊറോണാ വാക്‌സിനേഷന്‍ ജനുവരിയില്‍ ആരംഭിക്കും

വത്തിക്കാന്‍ സിറ്റി രാഷ്ട്രത്തില്‍ കൊറോണാ വാക്‌സിന്‍ വിതരണം ജനുവരി മാസത്തില്‍ ആരംഭിക്കുമെന്നു വത്തിക്കാന്‍ ആരോഗ്യവിഭാഗം ഡയറക്ടര്‍ ഡോ. ആന്‍ഡ്രിയ ആര്‍ക്കേഞ്ചലി അറിയിച്ചു. ഫൈസര്‍ വാക്‌സിനാണു വത്തിക്കാനില്‍ നല്‍കുന്നത്. ലോകത്തിലെ ഏറ്റ വും ചെറിയ രാഷ്ട്രമായ വത്തിക്കാനിലെ ജനസംഖ്യ 800 ആണ്. എന്നാല്‍ വത്തിക്കാന്‍ കാര്യാലയങ്ങളിലെ ഉദ്യോഗസ്ഥരുള്‍പ്പെടെ ആകെ 4618 ആളുകള്‍ വത്തിക്കാന്‍ സിറ്റിയില്‍ താമസിക്കുന്നുണ്ട്. കോവിഡ് പടര്‍ന്നു പിടിച്ച ഇറ്റലിയില്‍ ആകെ 29,000 പേര്‍ മരണമടഞ്ഞിരുന്നു. ഇറ്റലിയില്‍ കോവിഡ് മൂലം മരിച്ചവരുടെ ശരാശരി പ്രായം 80 വയസ്സാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org