കൗണ്‍സലിങ് ഡിപ്ലോമ കോഴ്സ് ഉദ്ഘാടനം ചെയ്തു

കൗണ്‍സലിങ് ഡിപ്ലോമ കോഴ്സ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: മേരിക്കുന്ന് പിഎംഒസിയില്‍ പ്രവര്‍ത്തിക്കുന്ന ജോണ്‍ പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കൊതെറാപ്പിയില്‍ (ജെപി ഐ) കൗണ്‍സലിങ് ഡി പ്ലോമ കോഴ്സുകള്‍ ആരംഭിച്ചു. താമരശേരി രൂപത വികാരി ജനറല്‍ മോണ്‍. മാത്യു മാവേലി ഉദ്ഘാടനം ചെയ്തു. ജെപിഐ ഡയറക്ടര്‍ ഫാ. കുര്യന്‍ പുരമഠത്തില്‍ അധ്യക്ഷത വഹിച്ചു.
കുടുംബക്കൂട്ടായ്മ താമരശേരി രൂപതാ ഡയറക്ടര്‍ ഫാ. തോമസ് പാറന്‍കുളങ്ങര, ഫാ. ആന്‍റണി, ഡോ. വിന്‍സെന്‍റ്, ഡോ. സെബാന്‍ ചെറിപുറത്ത്, ഡോ. അനില്‍ കുമാര്‍, ഇഷ മുഹ മ്മദ്, സിസ്റ്റര്‍ പ്രിന്‍സി എന്നിവര്‍ പ്രസംഗിച്ചു.
കാഞ്ഞങ്ങാട് ശാന്തിതീരം കൗണ്‍സലിങ് സെന്‍റര്‍ ഡയറക്ടര്‍ ഫാ. സെബാന്‍ ചെറിപുറത്ത് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. പൊതു അവധി ദിവസങ്ങളിലും വാരാന്ത്യങ്ങളിലുമാണ് ക്ലാസുകള്‍. വിവരങ്ങള്‍ക്ക്: 9037379180.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org