ഇന്ത്യയും സോഫ്റ്റ് വെയര്‍ പ്രോഗ്രാമും

ഇന്ത്യയും സോഫ്റ്റ് വെയര്‍ പ്രോഗ്രാമും

അലക്സി ജെക്കബ്
പ്രോജക്ട് മാനേജര്‍, ഇന്‍ഫോ പാര്‍ക്ക്

സ്വതന്ത്ര ഇന്ത്യയുടെ വ്യവസായലോകത്തു സ്വന്തം കയ്യൊപ്പു പതിപ്പിച്ച ഒന്നാണു സോഫ്റ്റ് വെയര്‍ വ്യവസായം. നൂതനമായ ആശയങ്ങളേയും ടെക്നോളജിയേയും ഉപയോഗിക്കുന്നതുകൊ ണ്ടു പെട്ടെന്നുതന്നെ ജോലി ലഭിക്കുന്നതിനാല്‍ സോഫ്റ്റ്വെയര്‍ വ്യവസായം യുവതലമുറയ്ക്കു പ്രിയപ്പെട്ടതായി. സ്വദേശത്തും വി ദേശത്തും ധാരാളം ജോലിസാദ്ധ്യതകളും ഈ വ്യവസായം തുറന്നിടുന്നു. മനുഷ്യന്‍ ചെയ്തിരുന്ന പല വലിയ ജോലികളും സോഫ്റ്റ് വെയറിന്‍റെ വരവോടെ എളുപ്പമായി. എന്നിരുന്നാലും ഭാരതത്തിന്‍റെ എല്ലാ മേഖലകളിലേക്കും സോഫ്റ്റ്വെയര്‍ ആപ്ലിക്കേഷന്‍സ് എ ത്തിയിട്ടില്ല എന്നത് ഒരു വസ്തുതയാണ്. ഇന്നു ലോകത്തുതന്നെ വലിയ സോഫ്റ്റ്വെയര്‍ കമ്പനികളുടെ തലപ്പത്ത് ഇന്ത്യക്കാരുണ്ട് എന്നതു പുതിയ തലമുറയിലെ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ മാര്‍ക്കു പ്രോത്സാഹനം നല്കുന്നു. എന്നാല്‍ മറ്റു രാജ്യങ്ങളെ അ പേക്ഷിച്ചു നോക്കുമ്പോള്‍ നമ്മുടെ സോഫ്റ്റ്വെയര്‍ വ്യവസായം എത്രമാത്രം പക്വത കൈവരിച്ചു എന്നതു ചിന്തിക്കേണ്ട വിഷയമാണ്. ഈ പശ്ചാത്തലത്തില്‍ സോഫ്റ്റ്വെയര്‍ വ്യവസായത്തില്‍ പൊതുവായി ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.
1. ജോലിസാദ്ധ്യത: ഒരു മത്താപ്പൂ കത്തിത്തീരുന്നതുപോലെ സോഫ്റ്റ്വെയര്‍ വ്യവസായത്തിന്‍റെ കാര്യത്തിലും സംഭവിക്കാറുണ്ട്. ഇന്നുള്ള ജോലി നാളെ ഉണ്ടാകുമോ എന്ന് ഒരു സോഫ്റ്റ്വെയര്‍ ജീവനക്കാരനു പറയാന്‍ സാധിക്കുന്നില്ല. പ്രായത്തിനനുസരിച്ച് ഉയര്‍ന്ന തസ്തികയിലേക്കു പോയില്ലെങ്കില്‍, പിന്നെ സോഫ്റ്റ്വെയര്‍ കമ്പനിയില്‍ അവന്‍റെ നിലനില്പു ചോദ്യചിഹ്നമായി മാറുന്ന രീതി മാറ്റിയെടുക്കേണ്ടിയിരിക്കുന്നു. ചില വിദേശരാജ്യങ്ങളില്‍ ഉള്ളതുപോലെ പ്രായം അമ്പതു കഴിഞ്ഞാലും ഒരു സോഫ്റ്റ്വെയര്‍ വികസിപ്പിക്കുന്നവനായി തുടരാം എന്ന അവസ്ഥ സംജാതമാകേണ്ടിയിരിക്കുന്നു.
2. ജോലിസമയം: ദിവസേന ഒരു നിശ്ചിതസമയത്ത് ആരംഭിച്ചു മ റ്റൊരു നിശ്ചിത സമയത്ത് അവസാനിക്കുന്നതു സാധാരണ രീതിയില്‍ സോഫ്റ്റ്വെയര്‍ വ്യവസായത്തില്‍ സാധിക്കുന്നതു വളരെ വിരളമാണ്. ആയതിനാല്‍ കൃത്യമായ ജോലിസമയം പാലിക്കാതെ ഏ ല്പിക്കപ്പെട്ടിരിക്കുന്ന ജോലി പൂര്‍ ത്തീകരിക്കുന്നതിലേക്കു കാര്യങ്ങള്‍ മാറുന്നു. ഇതിന് ഒരു പരിഹാരം കണ്ടെത്തിയാല്‍ രാത്രിയും പകലും തുടര്‍ച്ചയായി ജോലി ചെ യ്യേണ്ടവര്‍ക്കും ജോലിയും കുടുംബജീവിതവും തമ്മില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ബുദ്ധിമുട്ടുന്നവര്‍ക്കും തികച്ചും ആശ്വാസകരമാകും.
3. മാനുഷികസമീപനം: ചെയ്യു ന്ന ജോലിയിലും കൂടെ ജോലി ചെയ്യുന്നവരിലും ജോലിസംബന്ധമായി ഇടപഴകുന്നവരിലും എല്ലാം മാനുഷികസമീപനം അത്യാവശ്യമാണ്. ഞാന്‍ ചെയ്യുന്ന സോഫ്റ്റ് വെയര്‍ വഴി മനുഷ്യസമൂഹത്തിന് ഉപകാരമുണ്ടാകണം. മാനുഷികസമീപനം നല്കുന്നതില്‍ ഒരിക്ക ലും മതമോ ജാതിയോ നിറമോ കുലമോ ദേശമോ ഒന്നും അതിര്‍വരമ്പുകള്‍ സൃഷ്ടിക്കാന്‍ പാടില്ല. ഭാരതത്തിലെ പാവപ്പെട്ടവര്‍ക്കും ലഭ്യമാക്കുന്ന, ഉപകരിക്കുന്ന സോ ഫ്റ്റ്വെയറുകള്‍ വികസിപ്പിക്കണം. CSR (Corporate Social Responsibility) ആക്ടിവിറ്റീസ് ഇന്നു പല മള്‍ട്ടിനാഷണല്‍ കമ്പനികളും നടപ്പിലാക്കുന്നുണ്ട്. ഇതില്‍ മാത്രം ഒതുങ്ങാതെ അല്പംകൂടി വിശാലമായി മനുഷ്യര്‍ക്ക് ഉപകരിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ഓരോ സോ ഫ്റ്റ്വെയര്‍ ജീവനക്കാരനും സമ യം കണ്ടെത്തണം.
4. വ്യാജ സോഫ്റ്റ്വെയര്‍: കര്‍ശനമായ നിയമങ്ങള്‍ വ്യാജ സോഫ് റ്റ്വെയര്‍ ഉപയോഗിക്കുന്നതില്‍ കൊണ്ടുവരണം. ഇന്നു വളരെയധികം വ്യാജ സോഫ്റ്റ്വെയറുകള്‍ ഉപയോഗിക്കുന്നു. വ്യാജ സോഫ് റ്റ്വെയറുകളുടെ ഉപയോഗം ഒരു തരത്തില്‍ മോഷണം തന്നെയാണ്. യഥാര്‍ത്ഥ സോഫ്റ്റ്വെയറു കള്‍ ഉപയോഗിച്ചു നല്ല മാതൃക കള്‍ നല്കണം.
5. പഠനവും ജോലിയും: സോഫ് റ്റ്വെയര്‍ വ്യവസായത്തില്‍ പഠനം ഒരിക്കലും അവസാനിക്കുന്നില്ല. ഇന്നു കൂടുതല്‍ ആളുകളും തനി യെ പഠിക്കാന്‍ ശ്രമിക്കുന്നു. ചിലര്‍ വിവിധ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ പോ യി പണം മുടക്കി പഠിക്കുന്നു. ഇവിടെയാണ് 'ഫ്രീലാന്‍സ് ടീച്ചര്‍' എ ന്ന ആശയം ഉദിക്കുന്നത്. ഒരു നി ശ്ചിത സ്ഥലത്ത്, സമയത്ത്, ആര്‍ ക്കും പുതിയതായി പഠിച്ച കാര്യങ്ങള്‍ മുന്‍കൂട്ടി അറിയിച്ചു ക്ലാസ്സെടുക്കാവുന്നതാണ്. ഉദാഹരണത്തി ന് ഒരു ഐടി പാര്‍ക്കില്‍ വിവിധ കമ്പനിയില്‍ നിന്നുള്ളവര്‍ക്കു പ ങ്കെടുക്കാവുന്ന തരത്തില്‍ ക്ലാസ്സുകള്‍ ക്രമീകരിക്കാവുന്നതാണ്.
6. ജോലിയോടൊപ്പം പുതിയ സംരംഭങ്ങളും: ഇന്നു കൂടുതല്‍ ഐടി കമ്പനികളിലും ജോലിയോടൊപ്പം സ്വന്തമായ സംരംഭങ്ങള്‍ തുടങ്ങാന്‍ സാധിക്കാറില്ല. നിക്ഷിപ്തമായിരിക്കുന്ന ജോലിക്കു കോ ട്ടം സംഭവിക്കാതെ പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ അനുവദിച്ചാല്‍, അതു തികച്ചും അനുഗ്രഹമായി തീരും.
മാറുന്ന കാലത്തിനൊത്തു വരേണ്ട മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഇന്ത്യയിലെ സോഫ്റ്റ്വെയര്‍ വ്യവസായം തയ്യാറാകുകയാണെ ങ്കില്‍ ഇന്നുള്ളതിനേക്കാളും പതിന്മടങ്ങു വേഗത്തില്‍ കുതിക്കാന്‍ നമുക്കു സാധിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org