Latest News
|^| Home -> Cover story -> കര്‍ത്താവ് ഇനിയും പിറക്കേണ്ട മിഷനിലെ ക്രിസ്മസ്

കര്‍ത്താവ് ഇനിയും പിറക്കേണ്ട മിഷനിലെ ക്രിസ്മസ്

sathyadeepam

ബിഷപ് വിജയനാന്ദ് നെടുംപുറം സി.എം.ഐ.

ഛാന്ദാമിഷന്‍ രൂപതയിലെ ചന്ദ്രപ്പൂര്‍ ജില്ലയിലെ സിഎംഐ ആശ്രമത്തിലാണിപ്പോള്‍ ഞാന്‍. രണ്ടുവര്‍ഷമായി ഞാനിവിടെ വന്നിട്ട്. വിരമിച്ചതിനു ശേഷം ഇങ്ങോട്ടു വരാന്‍തന്നെ ഞാനാഗ്രഹിച്ചിരുന്നു. അതിന്‍റെ സന്തോഷത്തിലും സംതൃപ്തിയിലുമാണ്. ഇവിടെ ഗ്രാമത്തില്‍ നമുക്കു ക്രൈസ്തവരായ വിശ്വാസികള്‍ ഉണ്ട്. അത് ഏറ്റവും കൂടുതലുള്ളത് 22 പേരുള്ള ഒരു ഗ്രാമമാണ്. മാമ്മോദീസ സ്വീകരിച്ചവര്‍ക്കു വേണ്ട രീ തിയില്‍ ആത്മീയഭക്ഷണം കൊടുക്കാന്‍ നമുക്കു പലപ്പോഴും കഴിയുന്നില്ല. അതിനു നമുക്കു പരിമിതികളുണ്ടല്ലോ. അവര്‍ക്കു വേണ്ടരീതിയില്‍ വിശ്വാസ പരിശീലനം കൊടുക്കാതിരുന്നതുകൊണ്ട് അ വരുടെ മക്കള്‍ പലരും മാമ്മോദീ സ സ്വീകരിക്കാത്ത സ്ഥി തിയിലായിപ്പോയി. കേരളത്തിന്‍റെയത്ര വലിപ്പമു ണ്ട് ഈ മിഷന്‍ സ്റ്റേഷന്. അവിടെയൊക്കെ എത്തി പ്പെടുക എന്നതും വിഷമം പിടിച്ച കാര്യമാണ്. അതുകൊണ്ട് മാ മ്മോദീസ സ്വീകരിച്ചവര്‍ തന്നെ പൂര്‍ണമായും ക്രൈസ്തവ ജീവിതത്തില്‍ അടിയുറച്ചു പോകുന്നു എന്നു പറയാന്‍ പറ്റുന്നില്ല. അതുകൊണ്ടുതന്നെ ക്രിസ്തു ഇവിടെ ഇനിയും പിറന്നിട്ടില്ല എന്നാണ് എന്‍റെ അഭിപ്രായം. ക്രിസ്തുവിനെ അറിയാത്തവര്‍ക്കു മുന്നില്‍ അവിടുത്തെ അവതരിപ്പിക്കാന്‍, അറിഞ്ഞവര്‍ക്കു അവനെക്കുറിച്ചു കൂടുതല്‍ പറഞ്ഞുകൊടുക്കാന്‍ കഴിയണം.
മൂന്നു തലത്തിലുള്ള കുടുംബങ്ങളാണിവിടെ ഉള്ളത്. ഒന്ന്, ഒരുവിധം നന്നായി ക്രൈസ്തവ ജീവിതം നയിക്കുന്നവര്‍, രണ്ട്, മാതാപിതാക്കള്‍ക്കു ശേഷം മക്കളായി ട്ടു വേണ്ടത്ര വിശ്വാസത്തില്‍ വളരാത്തവര്‍, മൂന്ന്, ഒട്ടും വിശ്വാസത്തിലേക്കു വരാത്തവര്‍. ഇങ്ങനെയുള്ളവരെ നഷ്ടപ്പെട്ട കുഞ്ഞാടുകളുടെ ഗണത്തില്‍പ്പെടുത്തി അ വര്‍ക്കുവേണ്ടി പ്രാര്‍ത്ഥന തുടങ്ങിയിട്ടുണ്ട്. ഞങ്ങള്‍ക്കു നല്ലൊരു ചാപ്പലുണ്ട്. അവിടെ ഇവര്‍ക്കെല്ലാമായി മധ്യസ്ഥപ്രാര്‍ത്ഥന നടത്താറുണ്ട്. ഓരോ പ്രദേശത്തുമുള്ള ആനിമേറ്റേഴ്സ് വഴിയായിട്ടാണ് ഈ കുടുംബങ്ങളിലേക്കു നമ്മള്‍ കടന്നുചെല്ലുന്നത്. ഡിവൈന്‍ വ ചനാശ്രമം എന്ന പേരില്‍ മുരിങ്ങൂരുള്ള വിന്‍സെന്‍ഷ്യന്‍ സഭയുടെ യൂണിറ്റ് ഇവിടെ തുടങ്ങിയിട്ടുണ്ട്. അവിടെ ഹിന്ദി, മറാഠി ഭാഷകളില്‍ ധ്യാനം നടത്തുന്നുണ്ട്. ഇ ത്തരത്തില്‍ വിശ്വാസത്തിലേക്കു വളരാന്‍ ആഗ്രഹിക്കുന്നവര്‍ക്കു വേണ്ട ഉത്തേജനം നല്‍കാന്‍ പരിശ്രമിക്കുന്നുണ്ട്. യുവജനങ്ങളെ നമുക്കു കിട്ടാറേയില്ല. കുട്ടികളെ ട്യൂഷനു വിടുന്ന മാതാപിതാക്കള്‍ അവരെ പള്ളിയിലേക്കു വിടുന്നതില്‍ വേണ്ടത്ര ശ്രദ്ധ കാണിക്കുന്നില്ല. മാതാപിതാക്കള്‍ തന്നെ പള്ളിയില്‍ വരാന്‍ വിമുഖരാകുമ്പോള്‍ പിന്നെ കുട്ടികളുടെ കാ ര്യം പറയേണ്ടതില്ലല്ലോ. നമുക്ക് പ്രേരണ കൊടുക്കാമെന്നല്ലാതെ മറ്റൊന്നിനും പറ്റില്ലല്ലോ.
ക്രിസ്മസ് കാലത്ത് എല്ലാവ രും തന്നെ പള്ളിയോടു ചേര്‍ന്നു വരുന്ന പതിവുണ്ട്. എല്ലാവരും വ ന്നില്ലെങ്കിലും പഴയതലമുറക്കാര്‍ അതില്‍ സംബന്ധിക്കും. ഇവിടെ ഞങ്ങള്‍ ക്രിസ്മസ് ഫ്രണ്ടിനെയൊക്കെ കണ്ടെത്താറുണ്ട്. അ ച്ചന്മാരും സിസ്റ്റേഴ്സുമൊക്കെ ഉള്‍ പ്പെട്ടുള്ള ക്രിസ്മസ് ഫ്രണ്ട് കൂട്ടായ്മയില്‍ പാവപ്പെട്ട ഒത്തിരി കുട്ടികളുമുണ്ടാകും. എന്നാല്‍ ഈ പാ വപ്പെട്ട കുട്ടികളും പണം മുടക്കി വലിയ സമ്മാനങ്ങള്‍ വാങ്ങാറുണ്ട്. അതു ക്രിസ്മസിന്‍റെ ചൈതന്യവുമായി ചേര്‍ന്നു പോകുന്നതല്ല. ഉള്ളവന്‍ ഇല്ലാത്തവനായതി ന്‍റെ ആഘോഷമാണ് ക്രിസ്മസ്. അത് കാശുകൊണ്ടുള്ള കളിയാക രുത്. അതിനാല്‍ ഇത്തരത്തില്‍ കാ ശുമുടക്കിയുള്ള ആഘോഷം വേ ണ്ട എന്നു വച്ചിരിക്കയാണ്. അതി നു വികാരിയച്ചന്മാര്‍ ഉള്‍പ്പെട്ട പാ രിഷ് കൗണ്‍സിലിന്‍റെ അനുമതിയും ലഭ്യമാക്കിയിട്ടുണ്ട്.
ക്രിസ്മസ്, പഴയനിയമത്തിലെ ഉല്‍പ്പത്തി മുതലുള്ള സംഭവങ്ങള്‍ അനുസ്മരിക്കുന്ന സമയമാണല്ലോ. അത്തരത്തില്‍ അനുസ്മരണങ്ങളും പ്രാര്‍ത്ഥനകളും ഉപവാസവുമൊക്കെ എടുത്ത് അതിന്‍റെ പരിസമാപ്തിയില്‍ നാം ക്രിസ്തുവിന്‍റെ വരവ് ആഘോഷിക്കണം. അതിനുമുമ്പ് ഈ ബഹളങ്ങളും ആഘോഷങ്ങളും ചെലവുകളും ഒന്നും വേണ്ട. ക്രിസ്മസില്‍ കൂടുതല്‍ ചെലവു വരുത്താതെ ക്രി ബും മറ്റും ഉണ്ടാക്കണം. മറ്റുള്ളവരുടെ വലിയ ആഘോഷത്തിലേക്കു നോക്കാതെ ചെലവു ചുരു ക്കി ഇതെല്ലാം ചെയ്യണം. അത്തരത്തില്‍ ഇവിടെ ജനങ്ങളെ ബോ ധവത്കരിക്കുന്നുണ്ട്. വചനം മാം സം ധരിച്ചവനാണു ക്രിസ്തു. ഈ വചനത്തെക്കുറിച്ചുള്ള പ്രാര്‍ത്ഥനകള്‍ നല്‍കാറുണ്ട്. ഓരോ കുടുംബത്തിലും പ്രാര്‍ത്ഥനകള്‍ ഉണ്ട്. കൂടാതെ എല്ലാവരും ഒന്നു ചേര്‍ ന്നു പ്രാര്‍ത്ഥിക്കാറുമുണ്ട്. ക്രിസ്മ സ് കഴിഞ്ഞുള്ള 12 ദിവസം ഇത്തരത്തില്‍ കരോള്‍ ഗാനവും പ്രാര്‍ ത്ഥനകളും നടത്തിവരുന്നു.
…ഇതേക്കുറിച്ച് മറ്റു ജനങ്ങള്‍ അ ന്വേഷിക്കുമ്പോള്‍ അതൊരു സു വിശേഷവത്കരണ മാര്‍ഗ്ഗവുമായിത്തീരുന്നു.
ഞങ്ങള്‍ രണ്ടു ഗ്രാമങ്ങളില്‍ കുര്‍ബാന ചൊല്ലാന്‍ പോകുന്നു ണ്ട്. അവരൊക്കെ ക്രിസ്മസ് രാ ത്രിയില്‍ ഇവിടെ വന്ന് കര്‍മ്മങ്ങളില്‍ പങ്കുചേരും. അവര്‍ക്കുള്ള ഭ ക്ഷണമൊക്കെ ഞങ്ങള്‍ കൊടുക്കും. അവിടെയെല്ലാം ദാരിദ്ര്യത്തിന്‍റെ വലിയ ചിന്ത നല്‍കാറുണ്ട്. ഇന്നിപ്പോള്‍ പണം കൂടുന്നതിനനുസരിച്ചു ആഘോഷങ്ങളും കൂടുകയാണല്ലോ. ഇവിടെ പണക്കാരൊന്നും അധികമില്ല. കൃഷിക്കാരുടെ ഇടയില്‍ ആത്മഹത്യകളൊക്കെ നടക്കുന്ന സ്ഥലമാണ്. മഴയെ മാത്രം ആശ്രയിച്ചു കഴിയുന്നതു കൊണ്ട് ഒത്തിരി ബുദ്ധിമുട്ടുകള്‍ ഉണ്ട്.
പ്രകൃതികൃഷി പ്രോത്സാഹന വും ഞങ്ങളുടെ പ്രവര്‍ത്തനത്തി ന്‍റെ ഭാഗമാണ്. കെമിക്കല്‍ ഫാമിംഗിനെക്കുറിച്ചു പലര്‍ക്കും മനസ്സിലായി വരുന്നുണ്ട്. വിഷമെല്ലാം വ ന്നിട്ട് വായുവും ഭക്ഷണവും വെ ള്ളവുമെല്ലാം മലിനമായി രോഗങ്ങള്‍ വര്‍ദ്ധിക്കുന്നു. അതിനുള്ള മറുപടിയായി നാമിപ്പോള്‍ ജൈവകൃഷിയിലേക്കു വരുകയാണ്. സര്‍ ക്കാരും അതിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. പ്രകൃതികൃഷിയെന്നാല്‍ തമ്പുരാന്‍ പ്രകൃതിയില്‍ നല്‍കിയിരിക്കുന്ന ക്രമീകരണത്തിലേക്കു പോകുക എന്നതാണ്. ജ പ്പാനിലെ ഫുക്കുവോക്കയും മഹാരാഷ്ട്രയിലെ സുഭാഷ് പലേക്കറുമൊക്കെ പ്രകൃതി കൃഷിയെക്കുറിച്ചു വളരെ സംസാരിച്ചിട്ടുള്ളവരാണ്. ഫുക്കുവോക്ക പറയുന്നത്, പ്രകൃതിയില്‍ ഒന്നും ചെയ്യേണ്ട എന്നാണ്. ഏദന്‍ തോട്ടം അങ്ങനെയായിരുന്നല്ലോ. ഇന്നും കാടുകളില്‍ ആരും ഒന്നും ചെയ്യുന്നില്ല ല്ലോ. അവിടെ വൈവിധ്യത്തോടെ പലതും വളരുന്നു. ഈ അവബോ ധം ഇവിടെ ജനങ്ങള്‍ക്കു പകര്‍ന്നു കൊടുക്കാന്‍ ഞങ്ങള്‍ പരിശ്രമിക്കുന്നുണ്ട്. ഇവിടെ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചു ഈ അവബോധം ഞങ്ങള്‍ കൊടുക്കുന്നുണ്ട്. രോഗങ്ങളെല്ലാം വരാനും വര്‍ ദ്ധിക്കാനും കാരണം, പ്രകൃതി വി രുദ്ധമായി നാം പ്രവര്‍ത്തിച്ചതാണ്. ഇതേക്കുറിച്ചു മനസ്സിലാ ക്കാന്‍ സൃഷ്ടിയുടെ ആദ്യത്തെ പുസ്തകം വായിച്ചാല്‍ മതി. അ തില്‍നിന്നെല്ലാം കിട്ടും. മനുഷ്യനാണ്, അവന്‍റെ സ്വാര്‍ത്ഥതയാ ണ് ഇതിന്‍റെയെല്ലാം പിന്നില്‍ എ ന്നു പറയുന്നു. അതിനാല്‍ പ്രകൃതിയിലേക്കു നാം തിരിച്ചു പോകണം.
അടിത്തറ മുതല്‍ ജനാധിപ ത്യം ശക്തമായാല്‍ എല്ലാം ശരിയാകുമെന്നാണ് എന്‍റെ അഭിപ്രായം. അഴിമതി ഇല്ലാതാകും. എല്ലാവരും അഴിമതിയെക്കുറിച്ചു പറയുന്നുണ്ട്. പക്ഷെ കാര്യം നടക്കണമെങ്കില്‍ കാശു കൊടുക്കണം എ ന്നതാണ് അവസ്ഥ. അതു മാറ്റിയെടുക്കാന്‍ ജനങ്ങള്‍ പ്രബുദ്ധരാകണം. ഞാന്‍ ഇവിടെ വന്നശേഷം ആദ്യമായാണ് ഒരു ഗ്രാമസഭയില്‍ പോകുന്നത്. പല അംഗങ്ങളും ആ സഭകളില്‍ ഹാജരാകാറില്ല. അതേപ്പറ്റി ചോദിച്ചപ്പോള്‍ അ തില്‍ അവര്‍ക്കാര്‍ക്കും താത്പര്യമില്ല എന്നാണു പറഞ്ഞത്. പാവപ്പെട്ടവരെയും നിരക്ഷരരെയും കാ ര്യങ്ങള്‍ പറഞ്ഞു ബോധവത്കരിച്ചാല്‍ അതു വലിയ ശക്തിയാ കും. പക്ഷെ അതത്ര എളുപ്പമല്ല. സഭ ഇവിടെ വന്നിട്ട് 50 കൊല്ലങ്ങള്‍ കഴിഞ്ഞു. നിരവധി വൈദികരും സിസ്റ്റേഴ്സുമൊക്കെ മാറി മാറി ഇവിടെ സേവനം ചെയ്തു. പക്ഷെ ദീര്‍ഘകാലാടിസ്ഥാനത്തി ലേ നമുക്കു മാറ്റങ്ങള്‍ സാധിക്കൂ. അത്തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ നാം നടത്തണം. നമ്മുടെ പണമല്ല അതിനായി വിനിയോഗിക്കേണ്ടത്, നമ്മുടെ സമയവും കഴിവുമൊ ക്കെ അതിനായി വിനിയോഗിക്കണം. ദശാംശത്തെക്കുറിച്ചു പറയുമ്പോള്‍ സമ്പത്തിന്‍റെ പത്തുശതമാനത്തെക്കുറിച്ചാണു പലരും ചി ന്തിക്കുന്നത്. പക്ഷെ നമ്മുടെ സമയത്തിന്‍റെ ദശാംശം കൊടുക്കുകയാണു വേണ്ടത്.

Leave a Comment

*
*