പോരാട്ടക്കൊടികളില്‍ വരച്ചിടേണ്ടത് ക്രിസ്തുവചനങ്ങളുടെ മുനയും മൂര്‍ച്ചയും

പോരാട്ടക്കൊടികളില്‍ വരച്ചിടേണ്ടത് ക്രിസ്തുവചനങ്ങളുടെ മുനയും മൂര്‍ച്ചയും

യേശു ദരിദ്രരോ ടു നീതിയുടെയും ശാന്തിയുടെയും രാ ജ്യം പ്രഖ്യാപിച്ചു. യേശുവിന്‍റെ മരണം സത്യത്തിനും നീതിക്കുംവേണ്ടിയുള്ള മുന്നേറ്റത്തിനു വിരാമമായില്ലെന്നു മാ ത്രമല്ല, സഭ ആ ദൗത്യം ഏ റ്റെടുക്കുകയും ചെയ്തു. വി ശ്വാസങ്ങളുടെയും ആശയങ്ങളുടെയും സത്യം അടങ്ങിയിരിക്കുന്നതു നിസ്സാരരായ മനുഷ്യര്‍ക്കുപോലും സമാ ധാനസന്തോഷങ്ങളോടെ ജീ വിക്കുവാനുള്ള പുതിയ ലോ കം സൃഷ്ടിക്കാന്‍ സഭ ന ല്കുന്ന സംഭാവനയിലൂടെയാണ്. അതുകൊണ്ടാണു ബൈബിളില്‍ യേശു പ്രഖ്യാപിക്കുന്ന ദൈവരാജ്യം പാവങ്ങള്‍ക്കു സുവിശേഷം (സദ്വാര്‍ത്ത) തന്നെയാണോ അ ല്ലയോ എന്നു നിര്‍ണയിക്കാന്‍ അനുഭവത്തിനേ കഴിയൂ എ ന്നു പറയുന്നത്. ഭാരതത്തി ലെ ദളിതു കത്തോലിക്കര്‍ക്കുള്ള വ്യക്തവും ശക്തവുമായ വിമോചനപരിപാടികള്‍ പ്രാവര്‍ത്തികമാകാതെ വരുമ്പോള്‍, ബൈബിളിലെ സ ദ്വാര്‍ത്ത അവരുടെ ജീവിതത്തില്‍ പരത്തുന്ന അനുഭവം അന്യമാകുന്നു. ദരിദ്രരുടെ യും അടിച്ചമര്‍ത്തപ്പെട്ടവരുടെയും വിമോചനം സഭയുടെ കര്‍ ത്തവ്യമാണെന്നും ആ ദൗത്യം യേശു പ്രഖ്യാപിച്ച ദൈവരാജ്യപ്രഖ്യാപനത്തില്‍ അന്തര്‍ലീനമാണെന്നും നാം തിരിച്ചറിയേണ്ടതുണ്ട്. അതായതു കര്‍ത്തൃപ്രാര്‍ത്ഥനയില്‍ 'നിന്‍റെ രാജ്യം വരണ'മെന്നു ക്രൈസ്തവരായ നാം ആഗ്രഹിക്കുന്നതിനോടൊപ്പം ആ ദൈവരാജ്യം നാം ജീവിക്കു ന്ന പരിസരങ്ങളില്‍ നിര്‍മിക്കുവാനുള്ള നമ്മുടെ അദ്ധ്വാനത്തിന്‍റെ ഉപ്പുരസം കൂടി ആ പ്രാര്‍ത്ഥനയില്‍ അ ലിയിച്ചു ചേര്‍ക്കണമെന്നു സാരം.
ബൈബിളിന്‍റെ ഉള്ളടരുകളില്‍ ത ന്നെ രൂപരഹിതമായ ഇരുളില്‍ നിന്നു പ്ര കാശം നിറഞ്ഞ പ്ര പഞ്ചത്തിലേക്കുള്ള വികാസഘട്ടങ്ങള്‍ കാ ണാനാകും. പ്രകൃതിയില്‍ നിന്നു ചരിത്രത്തിലേക്കും (ഉത്പ. 4-12, പുറ. 1-15) അവിടെനിന്നു ദൈവരാജ്യത്തിലേ ക്കും (പ്രവാചകന്മാര്‍,സു വിശേഷങ്ങള്‍) ഒടുവില്‍ എല്ലാം സമാഹരിക്കുന്ന പൂര്‍ണതയിലേക്കും (വെളിപാട്) എന്നിങ്ങനെയാണു വചനകൂടാരത്തിന്‍റെ ഓരോ മനോഹരപടവും അനാവൃതമാകുന്നത്. നീതി നിറഞ്ഞ ഒരു ലോകനിര്‍മിതിയില്‍ പങ്കാളികളോ സംരംഭക രോ എന്ന ദൗത്യം ഏറ്റെടുക്കുന്ന സഭയ്ക്കുള്ളില്‍ സ്വാതന്ത്ര്യത്തിന്‍റെയും നീതിയുടെയും പ്രത്യാശ യുടേതുമായ ഒരു മനോഹര പ്ര തീകമുണ്ട്. യേശുവെന്ന ഈ പ്ര തീകത്തിന്‍റെ പശ്ചാത്തലത്തില്‍ ഇതള്‍ വിടരുന്നതു ലോകത്തിന്‍റെ വിമോചനത്തിനായി മരണംവരെ പോരാടുന്ന മര്‍ദ്ദിതരുടെ പുനരുത്ഥാനമായി ഉയിര്‍ത്തെഴുന്നേല്ക്കുന്ന നമ്മുടെതന്നെ ദൗത്യത്തിന്‍റെ നേര്‍ക്കഴ്ചകളാണ്.
ജീവിതത്തിന്‍റെ അടിസ്ഥാനാവശ്യങ്ങള്‍പോലും നിഷേധിക്കപ്പെട്ട ഭാരതസഭയിലെ 70 ശതമാ നത്തിലധികം വരുന്ന ദളിത് ക ത്തോലിക്കരുടെ സമഗ്ര വിമോചനത്തിനുവേണ്ടിയുള്ള സഭയുടെ ദൗത്യം വിവിധ കാരണങ്ങളാല്‍ ഇതുവരെയും പൂര്‍ണമായും നിറവേറിയില്ലെന്നു ഭാരതീയ കത്തോലിക്കാ മെത്രാന്‍ സമിതി തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. ഘലേ ഖൗശെേരല യല റീില ീേ മഹഹ ഉമഹശേെ (18.11. 2009). ജാതീയമായ ഉച്ചനീചത്വങ്ങള്‍ കൂടുതല്‍ ശക്തമായ ഭാര തീയ സാമൂഹികപശ്ചാത്തലത്തില്‍ വീണ്ടും ആവിഷ്കരിക്കപ്പെടുന്ന രാഷ്ട്രീയസാഹചര്യമാണിത്. ദളിത് ക്രൈസ്തവരുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടത്തിനുള്ള കര്‍മപഥത്തിലേക്ക് ഇനിയും സ്വാംശീകരിക്കേ ണ്ട വചനചൈതന്യത്തെക്കുറിച്ച് ആഴത്തില്‍ നാം ഗ്രഹിക്കേണ്ടതുണ്ട്.
സാമൂഹികമായി അപമാനിതരാകുകയും രാഷ്ട്രീയമായി വെ റും വോട്ടുബാങ്കുകളായി തരംതാഴ്ത്തപ്പെടുകയും ചെയ്യുന്ന ജീവിതസാഹചര്യങ്ങളില്‍ വലയുകയാ ണ് ഇന്നു ദളിത് കത്തോലിക്കര്‍. അവരുടെ സാമ്പത്തികസ്ഥിതി ക ടലാഴങ്ങളുടെ നിലയില്ലാ സാഹച ര്യങ്ങളിലാണ്. സാംസ്കാരികമാ യി അവര്‍ ഭ്രഷ്ടരാക്കുന്നതോടൊ പ്പം മതപരമായി അവര്‍ അവഗണിക്കപ്പെടുന്നു; മാറ്റിനിര്‍ത്തപ്പെടു ന്നു. ഈ സാഹചര്യമാകട്ടെ സാ ഹോദര്യവും സാമൂഹികനീതി യും ചവിട്ടിയരയ്ക്കപ്പെടുന്ന ചൂഷണത്തിന്‍റെ ഗജപാദങ്ങളുടെ ഭീകരത നമുക്കു കാണിച്ചുതരുന്നു.
ബൈബിളില്‍ എഴുതപ്പെട്ടിരിക്കുന്ന മനുഷ്യാവകാശങ്ങളുടെ ലംഘനം ഭാരതത്തിലെ ദളിത് വി ഭാഗങ്ങളെ പൂര്‍ണമായും പാര്‍ശ്വവത്കരിക്കപ്പെട്ടിരിക്കുകയാണ്. ബഹുരാഷ്ട്രകമ്പനികളുമായുള്ള അവിശുദ്ധമായ സഖ്യം ദുര്‍ബലര്‍ക്കും ദരിദ്രര്‍ക്കും അടിച്ചമര്‍ ത്തപ്പെട്ടവര്‍ക്കുംവേണ്ടിയുള്ള രാ ഷ്ട്രീയമുന്നേറ്റങ്ങളെ വന്ധ്യംകരിച്ച ഒരു കാലഘട്ടമാണിത്. നാം ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ പോലും അമിതമായ ഉ പയോഗകൂലി (യൂസര്‍ഫീ) ചുമ ത്തി നമ്മെ കൊള്ളയടിക്കാന്‍ ഉ തകുന്നവിധത്തിലുള്ള ഉദാരവത്കരണം കോര്‍പ്പറേറ്റുകള്‍ സാ ധിച്ചെടുത്തുകഴിഞ്ഞു. മൊബൈല്‍ഫോണുകളിലൂടെ ഉപഭോക്താക്കള്‍ വഞ്ചിക്കപ്പെടാതിരിക്കാന്‍ എഴുതിയുണ്ടാക്കിയ നിയമംപോലും വര്‍ഷങ്ങളായി പാര്‍ലമെന്‍റില്‍ പാസ്സാക്കാന്‍ കഴിയാതെ പൊടിപിടിച്ചു കിടക്കുന്നു. ടെലി കോം റെഗുലേഷന്‍ അതോറിറ്റിപോലെ മൊബൈല്‍ കമ്പനിക ളെ വരുതിയിലാക്കാനുള്ള ബില്‍ അവതരിപ്പിച്ചു പാസ്സാക്കിയെടുക്കാന്‍ ഇന്ത്യയിലെ രാഷ്ട്രീയപാര്‍ട്ടികള്‍ക്കു വലിയ ശ്രദ്ധയൊന്നുമില്ല. സാങ്കേതികവിദ്യാധിപത്യവും (ലേരവിീരൃമര്യ) രാഷ്ട്രീയ വിശിഷ്ടവര്‍ഗങ്ങളും ജാതിവ്യവ സ്ഥ നിലനില്ക്കണമെന്ന് ആഗ്ര ഹിക്കുന്ന വര്‍ഗീയവാദികളും ചേര്‍ന്നുള്ള ഒരു 'ഹിഡന്‍ അജ ണ്ട' ഇപ്പോള്‍ ഭാരതത്തില്‍ ആ രൊക്കെയോ ചേര്‍ന്നു നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ഈ ദുരവസ്ഥയ്ക്കെതിരെ പടപൊരുതാനുള്ള വചനാധിഷ്ഠിത വീര്യം ഭാരതത്തി ലെ ക്രൈസ്തവസമൂഹം ആര്‍ജ്ജിച്ചെടുത്തേ പറ്റൂ. സാങ്കേതികവി ദ്യാധിപത്യവും രാഷ്ട്രീയപാര്‍ട്ടികളും സമൂഹത്തിലെ ഉന്നതവര്‍ഗങ്ങളും ചേര്‍ന്നുള്ള രഹസ്യബാ ന്ധവത്തിന്‍റെയോ അവിശുദ്ധ സ ഹകരണത്തിന്‍റെയോ പിന്നാമ്പുറങ്ങളില്‍ നമുക്കു മാനുഷികമൂല്യങ്ങളുടെ കശാപ്പുശാലകള്‍ കാ ണാനാകുന്നുണ്ട്.
ജനങ്ങളുടെ ശക്തി നവീകരിക്കാന്‍ നമുക്ക് ഏശയ്യാ പ്രവാചകന്‍റെ ശക്തമായ ആഹ്വാനങ്ങളെ പിഞ്ചെല്ലാന്‍ കഴിയണം. ജനങ്ങള്‍ അവരുടെ ശക്തി നവീകരിക്കട്ടെ (ഏശ. 41:1). ഉണരൂ, ഉണരൂ, ജെറുസലേമേ എഴുന്നേറ്റു നില്ക്കൂ! ഉ ണരൂ, സിയോന്‍ നീ ശക്തി ധരി ക്കൂ (ഏശ. 51-9,17). ഉണരുക, പ്ര കാശിക്കുക (52:1), ബാബിലോണില്‍ നിന്നു പുറപ്പെടുക (60:1) തുടങ്ങിയ ആഹ്വാനങ്ങളുടെ പു നര്‍വായന ഇവിടെ ആവശ്യമാണ്. ചൂഷിതരായ ഏതൊരു ജനപദ വും അവര്‍ അനുഭവിക്കുന്ന ദുഷി ച്ച വ്യവസ്ഥിതിയില്‍നിന്നു മോചിതരാകാന്‍ ആദ്യം സ്വാംശീകരിക്കേണ്ടത് ആത്മീയ ഉണര്‍വാണ്. ആത്മീയ ഉണര്‍വിന്‍റെ മണ്‍ചെരാതുകളില്‍ നിന്നാണ് തങ്ങളെ ചൂഴ് ന്നുനില്ക്കുന്ന ഇരുളിനെ കീറിമുറിച്ചു മുന്നേറാനുള്ള തീവെട്ടികള്‍ കൊളുത്തിയെടുക്കേണ്ടത്.
….ആത്മീയതയുടെ ആഴങ്ങളില്‍ രൂപപ്പെടുന്ന ചുഴലിക്കാറ്റുകള്‍ക്കാ ണു മനുഷ്യനിര്‍മിതമായ വേര്‍തിരിവിന്‍റെവേലിക്കെട്ടുകളെ പൊളിച്ചടുക്കുവാന്‍ കഴിയുക.
ഇന്ത്യയിലെ ദരിദ്രരില്‍ 90 ശതമാനവും നിരക്ഷരരില്‍ 95 ശതമാ നവും ദളിതരാണ്. ഇന്ത്യയിലെ അ സംഘടിതരായ 40 കോടിയോളം വരുന്ന തൊഴിലാളികളുടെ എണ്ണത്തില്‍ ഭൂരിഭാഗവും ദളിതരാണ്. അതുകൊണ്ടുതന്നെ ഭാരതസഭയി ലെ 70 ശതമാനത്തോളം വരുന്ന ദളിത് കത്തോലിക്കരുടെ സമഗ്രവിമോചനം അനിവാര്യമായ ഒരു സാമൂഹികപരിണാമംതന്നെയാണ്. ഈ സമഗ്രവിമോചനത്തിനു ന മ്മെ ശക്തരാക്കുന്നതു ക്രിസ്തുവചനങ്ങള്‍ നമ്മില്‍ നിക്ഷേപിച്ചിരിക്കുന്ന ആന്തരികാഗ്നിയാണ്.
വെറും സാമ്പത്തികസിദ്ധാന്ത മോ സാമൂഹികശാസ്ത്രമോ അല്ല ബൈബിളിലുള്ളത്. സമകാലിക സമൂഹത്തില്‍ നമ്മുടെ സാമൂഹിക-സാമ്പത്തികജീവിതത്തിന് ആ ധാരമാകേണ്ട വീക്ഷണങ്ങളും ത ത്ത്വങ്ങളും ബൈബിള്‍ പ്രദാനം ചെയ്യുന്നുണ്ട്. പാരായണത്തിനപ്പുറം നമ്മില്‍ ഓരോരുത്തരിലും സംക്രമിപ്പിക്കേണ്ട നവമാനവികതയിലേക്കുള്ള വാതില്‍ വചനം തു റന്നിടുന്നു. അതുവഴി ഓരോ വ്യക്തിയുടെയും വികസനത്തിനും ജനങ്ങളെ ലക്ഷ്യമാക്കിയുള്ള നവസാമ്പത്തികക്രമത്തിനും പുതിയ ദിശ ലഭിക്കുകയാണ്. സഭ അതില്‍ ത്തന്നെയുള്ള കൂട്ടായ്മയ്ക്കും മാ നവകുലം മുഴുവനുമായുള്ള കൂട്ടായ്മയ്ക്കുംവേണ്ടിയാണു നിലകൊള്ളുക. ക്രിസ്തുവിന്‍റെ മൗതികശരീരമായി രൂപാന്തരപ്പെടുന്ന സഭയാകുന്ന ദൈവജനത്തിന്‍റെ നൊമ്പരമത്രയും അവളുടെ ഓരോ അ വയവങ്ങളിലും വ്യാപിക്കുന്നുണ്ട്. ഇതാകട്ടെ, ക്രിസ്തീയ മനുഷ്യവിജ്ഞാനീയത്തിന്‍റെ പാരമ്യം കൂട്ടായ്മയുടെ ദര്‍ശനത്തിലാണെന്ന് അടിവരയിട്ടു പറയുന്നു. സത്യത്തി ലും നീതിയിലും സ്നേഹത്തിലുമുള്ള ദൈവമക്കളുടെ കൂടിവരവാ ണു സഭയുടെ വചനാധിഷ്ഠിത ദര്‍ശനം.
ഭാരതത്തിലെ ജാതിവ്യവസ്ഥയുടെ ആധുനികമുഖം ബീഭത്സമാണ്. മനുഷ്യദുരിതങ്ങളുടെ കനലുകള്‍ക്കു മീതെ ഉപരിപ്ലവമായ വി ശ്വാസ കംബളങ്ങളുടെ വര്‍ണപ്പുതപ്പിട്ടു മൂടാന്‍ ശ്രമിക്കരുത്. അതി നു പകരം, ജാതീയമായ ഉച്ചനീച ത്വങ്ങളില്‍ നിന്ന്, വേലി കെട്ടി തി രിച്ചു ചവിട്ടിയരയ്ക്കുന്നതില്‍ നിന്ന്, ആഴത്തില്‍ വേരോടിയിട്ടുള്ള അധമചിന്തകള്‍ നാം പിന്തുടരുന്ന ക്രിസ്തുശിഷ്യത്വത്തിന്‍റെ തീവ്രതയെ തട്ടിത്തെറിപ്പിക്കുന്നതില്‍ നിന്നു തിരികെ നടക്കാന്‍ നമുക്കു കഴിയണം. അതാകട്ടെ, പൂര്‍ണഹൃദയത്തോടെ ദൈവത്തിലേക്കു ള്ള തിരിച്ചുവരവായി പരിണമിച്ചു പൊതുസമൂഹത്തിനുതന്നെ നീതിയുടെ പ്രകാശം പരത്തുന്ന ദീപസ്തംഭങ്ങള്‍ നിര്‍മിച്ചുകൊണ്ടാകണം.
മനുഷ്യന്‍റെ ആത്മീയവും ഭൗ തികവും ബൗദ്ധികവും മാനസികവുമായ വളര്‍ച്ചയ്ക്ക് സജ്ജരാക്കു ന്ന സമഗ്രവളര്‍ച്ചയാണു കത്തോലിക്കാസഭയ്ക്കുള്ളത്. വി. പൗ ലോസ് അപ്പസ്തോലന്‍റെ ആന്തരികമനുഷ്യനെക്കുറിച്ചുള്ള വിശദീകരണം ശ്രദ്ധിക്കൂ. ആന്തരികമനുഷ്യന്‍ നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നും (2 കോറി. 4:16) ആന്തരികമനുഷ്യനില്‍ ഞാന്‍ ദൈവത്തിന്‍റെ നിയമമോര്‍ത്ത് ആ ഹ്ലാദിക്കുന്നു എന്നും (റോമാ 7:22) നമ്മുടെ ആന്തരികമനുഷ്യനെ അ വിടുന്നു തന്‍റെ ആത്മാവിലൂടെ ശ ക്തിപ്പെടുത്തുന്നുവെന്നും (എഫേ. 3:16) പറയുമ്പോള്‍ നാം ഓരോരുത്തരിലും രൂപപ്പെടേണ്ട സമഗ്ര മനുഷ്യദര്‍ശനം അനാവൃതമാകുന്നുണ്ട്. മനുഷ്യനിലെ ദൈവികതയെപ്പറ്റിയുള്ള ഈ അവബോധമാണ് എല്ലാ മനുഷ്യരെയും – അവര്‍ എത്ര നിസ്സാരരായിരുന്നാലും ആദരിക്കാന്‍ നമുക്കു പ്രേരണയും പ്ര ചോദനവും നല്കുന്നത്. പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കുവേണ്ടിയും ദുര്‍ബലര്‍ക്കുവേണ്ടിയും നിലകൊ ള്ളാനും അവരെ ശുശ്രൂഷിക്കാ നും നമുക്കു ശക്തി പകരുന്നത് ഈ മനുഷ്യദര്‍ശനമായിരിക്കണം.
സഭയുടെ സാമൂഹികപ്രബോധനത്തിന്‍റെ സംക്ഷേപത്തിന്‍റെ ഉ പസംഹാരത്തില്‍ ഇങ്ങനെ പറയു ന്നു: "സമൂഹത്തിലെ ജീവിതം ദൈവികപദ്ധതിയെ അടിസ്ഥാനമാ ക്കിയായിരിക്കണം. എന്തെന്നാല്‍ മനുഷ്യസമൂഹത്തില്‍ ഇന്നുള്ള പ്രശ്നങ്ങള്‍ വ്യാഖ്യാനിക്കാനും പരിഹരിക്കാനും ദൈവശാസ്ത്രപരമായ മാനം ആവശ്യമാണ്. ചൂഷണത്തിന്‍റെയും സാമൂഹികമായ അനീതിയുടെയും ഗൗരവപൂര്‍ണമായ സാന്നിദ്ധ്യത്തില്‍, നീതി, ദൃ ഢൈക്യം, സത്യസന്ധത, തുറവ് എന്നിവ ഉറപ്പുവരുത്താന്‍ കഴിവു ള്ള വ്യക്തിപരവും സാമൂഹികവുമായ മൗലികനവീകരണം ആവശ്യമാണെന്ന ബോധം പൂര്‍വാധി കം വ്യാപകവും തീവ്രവുമായിട്ടുണ്ട്. തീര്‍ച്ചയായും ഈ ലക്ഷ്യത്തിലേക്കുള്ള പാത സുദീര്‍ഘവും ക്ലേശപൂര്‍ണവുമാണ്. അത്തരം ഒരു നവീകരണം സാദ്ധ്യമാക്കുന്നതിനു ധാരാളം അദ്ധ്വാനം ആവശ്യമാണ്…. എന്നാല്‍ ചരിത്രവും അനുഭവവും ഒരു വസ്തുത വ്യക്തമാക്കുന്നു. ഏതൊരു ദേശത്തിന്‍റെ യും അനീതിയുടെ സാഹചര്യങ്ങളുടെ അടിയില്‍ യഥാര്‍ത്ഥ സാം സ്കാരിക'മായ കാരണങ്ങള്‍ ക ണ്ടെത്താനാകും. ഈ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കാനും പരിഹരിക്കാനും യേശു എന്ന വ്യക്തിയും അവിടുന്നു തന്ന ഉറപ്പുമാണു ന മ്മെ രക്ഷിക്കുക. ഞാന്‍ നിങ്ങളോടുകൂടെയുണ്ട്' എന്ന വാഗ്ദാനത്തിന്‍റെ അലംഘനീയത നമുക്ക് അനുഭവവേദ്യമാണ്. ഏതൊരു വിമോചനപടയണിക്കും പുതിയതായി ഒരു കര്‍മപദ്ധതി നാം ആവിഷ്കരിക്കേണ്ടതില്ല. പക്ഷേ, സുവിശേഷത്തിലും സജീവപാരമ്പര്യത്തിലും
ഊന്നി ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ നിന്ന് എ ല്ലാം നാം പുതിയതായി തുടങ്ങുക എന്ന സഭയുടെ ആഹ്വാനത്തിന്‍റെ ദൈവികഭാവത്തിലേക്ക് അടിച്ചമര്‍ ത്തപ്പെട്ടവരെയും അവകാശങ്ങള്‍ ക്കുവേണ്ടി
പോരാടുന്നവരെയും നീക്കിനിര്‍ത്താനുള്ള നിരന്തരയജ്ഞത്തില്‍ നമുക്കു വ്യാപൃതരാകാം. ഒരു വചനംകൂടി നമ്മെ നയിക്കാനായി സമാപനവാക്യമായി കു റിക്കട്ടെ: "യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ അടിമയെന്നോ സ്വ തന്ത്രനെന്നോ പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ല. നി ങ്ങള്‍ എല്ലാവരും യേശുക്രിസ്തുവില്‍ ഒന്നാണ്!" (ഗലാ. 3:28).

(എറണാകുളം അതിരൂപത ഡിഎല്‍എംഎസ്-ന്‍റെ ഡയറക്ടറാണ് ലേഖകന്‍ revjoseph7@gmail.com)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org